(https://moviemax.in/)ബിഗ് ബോസ് മലയാളം ഷോ സീസൺ ഏഴിലെ മത്സരാർത്ഥിയായിരുന്നു അവതാരകയായ മസ്‍താനി. വൈൽഡ് കാർഡ് ആയി എത്തിയ മസ്താനിക്ക് പുറത്തിറങ്ങിയതിനു ശേഷം സൈബർ ആക്രമണളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഫിനാലെക്കു മുൻപുള്ള റീ എൻട്രിക്കു ശേഷം നെഗറ്റീവുകളെ പൊസിറ്റീവാക്കി മാറ്റാൻ മസ്താനിക്ക് സാധിച്ചിരുന്നു.
റീ എൻട്രി നടത്തിയശേഷം തന്റെ നെഗറ്റീവ് ഇമേജ് ഒരുപാട് മാറി, ജനപിന്തുണയും ലഭിച്ചു, പോകാതിരുന്നിരുന്നുവെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല എന്നും മസ്താനി പറഞ്ഞിരുന്നു.
ഇപ്പോളിതാ തന്റെ വ്യക്തിപരമായൊരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് മസ്താനി. മസ്താനി അവതാരകയായ വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിൽ അഭിമുഖത്തിനായി എത്തിയവരോട് സംസാരിക്കുന്നതിനിടെയായാണ് തന്റെ ഉമ്മയെക്കുറിച്ചുള്ള കാര്യങ്ങൾ മസ്താനി വെളിപ്പെടുത്തിയത്.
ഉപ്പ മരിച്ചിട്ട് വർഷങ്ങളായെന്നും ഒരു സിംഗിൾ മദറായാണ് ഉമ്മ തന്നെയും അനുജത്തിയെയും വളർത്തിയതെന്നും മസ്താനി പറയുന്നു. ഉമ്മ വീണ്ടും വിവാഹം കഴിക്കണമെന്നുള്ളത് തന്റെ വലിയ ആഗ്രഹമാണെന്നും താരം കൂട്ടിച്ചേർത്തു. ''ഞാനും അനിയത്തിയും ഉമ്മയും അടങ്ങുന്നതാണ് കുടുംബം.
വീണ്ടുമൊരു വിവാഹം കഴിക്കാൻ ഉമ്മയോട് ഒരുപാട് പറഞ്ഞിട്ടുണ്ട്. ആദ്യം ഉമ്മയ്ക്ക് പേടിയായിരുന്നു. കാരണം രണ്ട് പെൺകുട്ടികളാണല്ലോ. വീണ്ടും വിവാഹം കഴിച്ചാൽ വരുന്നയാൾ എങ്ങനെയായിരിക്കും എങ്ങനെയാകും പെരുമാറുക എന്നൊക്കെയുള്ള ഭയമായിരുന്നു.
ഇപ്പോൾ ഞങ്ങൾ രണ്ട് പെൺമക്കളും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായി. ഇപ്പോഴും വേറൊരു വിവാഹത്തിന് ഉമ്മയെ ഞാൻ നിർബന്ധിക്കാറുണ്ട്. സിംഗിൾ പാരന്റായിരുന്നവർ വീണ്ടും വിവാഹം കഴിച്ച വീഡിയോ കാണിച്ച് മോട്ടിവേറ്റ് ചെയ്യാറുമുണ്ട്.
എന്നാലും ഉമ്മയെ എന്തോ ഒന്ന് പിന്നിൽ നിന്നും വലിക്കുകയാണ്. ഞാൻ കല്യാണം കഴിക്കും മുമ്പ് എന്റെ ഉമ്മയെ ഒരാളുടെ കൈപിടിച്ച് കൊടുക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. എന്റെ ഉമ്മയ്ക്ക് നല്ലൊരു പങ്കാളിയെ ലഭിക്കുന്നത് കാണാനും അവർ നല്ലൊരു ജീവിതം നയിക്കുന്നത് കാണാനും ആഗ്രഹമുണ്ട്'',
Mastani opens up about her mother's remarriage


































