(https://moviemax.in/)സംവിധായകൻ കൃഷാന്ത് ഒരുക്കിയ പുതിയ ചിത്രം ‘മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്’ മോഷൻ പോസ്റ്റർ എത്തി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. "മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്" എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ.
വേറിട്ട ഗെറ്റപ്പുകളിലാണ് ചിത്രങ്ങളിലെ താരങ്ങളെല്ലാം എത്തുന്നത്. മോഷൻ പോസ്റ്ററിൽ ബോൾഡ് ലുക്കിലെത്തുന്ന രജിഷ വിജയന്റെ ചിത്രങ്ങൾ ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ത് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്‌ഷൻ ചിത്രം കൂടിയാണ്.
രജിഷ വിജയൻ, നിരഞന്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, സിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
'Brain Death, Rajisha Vijayan, Motion Poster


































