സിനിമാപ്രവർത്തകൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു; സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്

സിനിമാപ്രവർത്തകൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു; സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്
Jan 5, 2026 04:31 PM | By Krishnapriya S R

പാലക്കാട്: [moviemax.in] നടനും, പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ചായിരുന്നു മരണം. കുട്ടിശങ്കരൻ - സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണൻ പട്ടാമ്പി സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്.

പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12 th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന റേച്ചൽ ആണ് അവസാനമായി അഭിനയിച്ച ചിത്രം.

മേജർ രവി, ഷാജി കൈലാസ്, വി.കെ. പ്രകാശ്, സന്തോഷ് ശിവൻ, കെ.ജെ. ബോസ്, അനിൽ മേടയിൽ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ നിർമ്മാണ നിർവ്വഹണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൻ പട്ടാമ്പിയുടെ വിയോഗത്തിൽ ഫെഫ്‌ക ഡയറക്ടേഴ്‌സ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി.



Kannan Pattambi passes away

Next TV

Related Stories

Jan 5, 2026 03:31 PM

"പ്രതിസന്ധികളിൽ ദൈവത്തെപ്പോലെ കൂടെനിന്നത് പ്രേക്ഷകർ"; 'സർവ്വം മായ'യുടെ വിജയത്തിൽ നിവിൻ പോളി

'സർവ്വം മായ'യുടെ വിജയത്തിനിടെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നിവിൻ...

Read More >>

Jan 5, 2026 11:25 AM

"ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു": മനസ്സ് തുറന്ന് വീണ നായർ

ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു"-മനസ്സ് തുറന്ന് വീണ...

Read More >>
'അമ്പിളിത്തിളക്കം'; മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍

Jan 5, 2026 10:26 AM

'അമ്പിളിത്തിളക്കം'; മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍

ലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം...

Read More >>
Top Stories