കണ്ണൂർ : (https://truevisionnews.com/) പാനൂർ കൂറ്റേരിയിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിന് ആർഎസ്എസ് ആക്രമണം. വ്യാഴാഴ്ച പുലർച്ചെയാണ് സുരേഷ് ബാബുവിൻ്റെ വീടിന് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ സിപിഐഎം പ്രവർത്തകനായ കൂറ്റേരി മഠം സുരേഷ് ബാബുവിൻ്റെ വിടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. കല്ലെറിഞ്ഞ തകർക്കുകയായികരുന്നു.
മനപൂർവം പ്രദേശത്ത് ആക്രമണങ്ങൾ ഉണ്ടാക്കാനുള്ള ആർഎസ്എസിൻ്റെ നീക്കമാണ് ഇവിടെ നടക്കുന്നതെന്ന് സിപിഎം പറയുന്നു. തദ്ദേശ തെറഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് ആർഎസ്എസിൻ്റെ നേതൃത്വത്തിൽ നിരവധി ആക്രമണങ്ങളാണ് നടന്നത്.
നിരവധി സിപിഐഎം പ്രവർത്തകരെ മർദ്ദിക്കുകയും നിരവധി പേരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു. ഇന്ന് നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജനൽച്ചില്ലുകൾ പൂർണമായും തകർന്ന നിലയിലാണ്.
RSS attacks CPM worker's house in Kannur






























.jpeg)



