തിരുവനന്തപുരം: (https://truevisionnews.com/) കഴക്കൂട്ടത്ത് നാല് വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ റിമാൻ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി തൻബീർ ആലം എന്ന യാസിം (22) നെയാണ് റിമാൻഡ് ചെയ്തത്. കുട്ടിയുടെ അമ്മയായ യുവതിയുമായുണ്ടായ തർക്കത്തിൻ്റെ പേരിലാണ് കുഞ്ഞിനെ കൊന്നതെന്നാണ് പ്രതി പറഞ്ഞത്. ഇത് തെളിയുകയും ചെയ്തിട്ടുണ്ട്.
പശ്ചിമ ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ (4) നെയാണ് കഴിഞ്ഞ ഞായറാഴ്ച കഴക്കൂട്ടത്തെ ലോഡ്ജിൽ വച്ച്കൊലപ്പെടുത്തിയത്.യുവതിയുമായുള്ള തർക്കത്തിനിടെ മുറിയിലുണ്ടായിരുന്ന ടൗവൽ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തിൽ മുറുക്കിയാണ് കൊന്നത്.
കുട്ടി ഉറങ്ങിയതിന് ശേഷം എണീറ്റിട്ടില്ലയെന്നാണ് ആദ്യം അമ്മ ആശുപത്രിയിൽ നൽകിയ വിവരം. പിന്നീട് പോസ്റ്റുമാർട്ടത്തിൽ കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ട ഡോക്ടർ പൊലീസിനെ അറിയിക്കുകയും, പോസ്റ്റുമാർട്ടത്തിൽ കൊലപാതകമാണെന്ന് തെളിയുകയും ചെയ്തു.
ഇതിന് ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയിലേക്കും പ്രതിയിലേക്കും സംശയങ്ങൾ നീങ്ങിയത്. എന്നാൽ പിന്നീട് അമ്മയ്ക്ക് കൃത്യവുമായി പങ്കില്ലെന്ന് തെളിയുകയായിരുന്നു. ഇതിന് ശേഷമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തതും.
പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം പിതാവ് എത്തി ഏറ്റുവാങ്ങി. വള്ളക്കടവ് മുസ്ലിം ജമാഅത്തിൽ ഖബറടക്കി
Murder of four-year-old boy in Kottayam; Accused remanded


































