(https://truevisionnews.com/) ഏവർക്കും പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു.
കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങൾക്ക് നിറവേകുന്നത്. പരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ഈ ആഘോഷങ്ങളിൽ പങ്കുചേരാമെന്നും മുഖ്യമന്ത്രി ആശംസയിൽ അറിയിച്ചു.
ലോകമെമ്പാടും പുതുവത്സരപ്പിറവി ആഘോഷിക്കുമ്പോൾ കേരളവും അർധരാത്രിയിലേക്കുള്ള നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ്. ആഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ ബീച്ചുകളിലും മൈതാനങ്ങളിലുമായി കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം നേരത്തെ തന്നെ എത്തിച്ചേർന്നിട്ടുണ്ട്.
Chief Minister PinarayiVijayan wishes New Year



























