'അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല' ; എസ് ഐടിക്ക് മൊഴി നൽകിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രൻ

'അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല' ; എസ് ഐടിക്ക് മൊഴി നൽകിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രൻ
Dec 31, 2025 09:33 PM | By Roshni Kunhikrishnan

തിരുവനന്തപുരം: (https://truevisionnews.com/)ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരായത് സംബന്ധിച്ച മാധ്യമ വാർത്തകളിൽ കടുത്ത വിമർശനവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

പകൽവെളിച്ചത്തിലാണ് എസ്‌ഐടിക്ക് മുന്നിലെത്തിയതെന്നും പ്രതിപക്ഷ നേതാവിന് ഒരു കീറക്കടലാസ് പോലും തനിക്കെതിരെ കോടതിയിൽ ഹാജരാക്കാൻ ആയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ശനിയാഴ്ചയാണ് ഞാൻ എസ്‌ഐടിക്ക് മുന്നിൽ ഹാജരായത്.

അത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എന്റെ മൊഴി രേഖപ്പെടുത്തിയത്. എം.എൽ.എ ബോർഡ് വെച്ച, ഞാൻ സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് ഞാൻ അവിടെ എത്തിയതും, മൊഴി നൽകിയ ശേഷം എന്റെ ഓഫീസിലേക്ക് മടങ്ങിപ്പോയതും.

ഇതൊക്കെ പകൽവെളിച്ചത്തിൽ നടന്ന കാര്യങ്ങളാണ്' കടകംപള്ളി കുറിച്ചു. അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും കടകംപള്ളി വ്യക്തമാക്കി.

'അന്വേഷണ സംഘത്തിന് മുന്നിൽ ഞാൻ മൊഴി നൽകിയ വിവരം അറിയാൻ വൈകിയതിന്റെ പരിഭ്രമത്തിലാവണം ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നത്. ഇതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്, എന്നാൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കാം.

കഴിഞ്ഞ ശനിയാഴ്ചയാണ് ഞാൻ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (SIT) മുന്നിൽ ഹാജരായത്. അത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എന്റെ മൊഴി രേഖപ്പെടുത്തിയത്.

എം.എൽ.എ ബോർഡ് വെച്ച, ഞാൻ സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് ഞാൻ അവിടെ എത്തിയതും, മൊഴി നൽകിയ ശേഷം എന്റെ ഓഫീസിലേക്ക് മടങ്ങിപ്പോയതും. ഇതൊക്കെ പകൽവെളിച്ചത്തിൽ നടന്ന കാര്യങ്ങളാണ്.

ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിന്മേൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി ഒപ്പിട്ടു നൽകി എന്നാണ്. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

എല്ലാ മാധ്യമങ്ങളുടെയും കയ്യിൽ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. അത്തരത്തിൽ ഞാൻ കുറിപ്പെഴുതിയ ഒരു അപേക്ഷ ഉണ്ടെങ്കിൽ അത് പുറത്തുവിടാൻ നിങ്ങൾ ഹൃദയ വിശാലത കാണിക്കണം.

മറ്റൊരു ആരോപണം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ മന്ത്രി നിർദ്ദേശിച്ചതായി സ്വർണ്ണപ്പാളി കൈമാറാൻ ഉത്തരവിട്ട ഫയലുകളിൽ പരാമർശമുണ്ട് എന്നാണ്. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ അതും നിങ്ങൾ പുറത്തുവിടൂ, ജനങ്ങൾ കാണട്ടെ.

ഇനി മാധ്യമങ്ങളുടെ അടുത്ത 'കണ്ടെത്തൽ', ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്‌പോൺസർഷിപ്പിൽ ഞാൻ മണ്ഡലത്തിൽ വീട് വെച്ചു കൊടുത്തു എന്നാണ്. എന്റെ മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെ പേർക്ക് സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകൾ നിർമിച്ചു നൽകാൻ എനിക്ക് കഴിഞ്ഞു എന്നത് യാഥാർത്ഥ്യം തന്നെയാണ്.

എന്നാൽ അതിൽ ഒന്നുപോലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്‌പോൺസർഷിപ്പിൽ നിർമ്മിച്ചതല്ല. ഇനി മറിച്ച് അത്തരത്തിലൊരു വീട് നിങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആ വീടും അതിലെ ഗുണഭോക്താക്കളെയും ജനങ്ങളെ കാണിക്കാനുള്ള 'വലിയ മനസ്സെങ്കിലും' നിങ്ങൾ കാണിക്കണം.

അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല.

Ps: സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കടകംപള്ളി സുരേന്ദ്രൻ (എം.എൽ.എ, കഴക്കൂട്ടം)'എന്നിങ്ങനെയാണ് പോസ്റ്റിന്റെ പൂർണ രൂപം.




Kadakampally Surendran clarifies his stance on giving statement to SIT

Next TV

Related Stories
'2025 എന്ന വർഷം എനിക്കും കേരളത്തിനും ഒരുപോലെ നിർണ്ണായകമായ ഒന്നായിരുന്നു, കേരളത്തിന്റെ ചുവടുമാറ്റം ഞാൻ തിരിച്ചറിയുന്നു'

Dec 31, 2025 10:33 PM

'2025 എന്ന വർഷം എനിക്കും കേരളത്തിനും ഒരുപോലെ നിർണ്ണായകമായ ഒന്നായിരുന്നു, കേരളത്തിന്റെ ചുവടുമാറ്റം ഞാൻ തിരിച്ചറിയുന്നു'

'2025 എന്ന വർഷം എനിക്കും കേരളത്തിനും ഒരുപോലെ നിർണ്ണായകമായ ഒന്നായിരുന്നു, രാജീവ്...

Read More >>
കഴക്കൂട്ടത്ത് നാല് വയസുകാരന്റെ കൊലപാതകം; പ്രതിയെ റിമാൻ്റ് ചെയ്തു

Dec 31, 2025 10:24 PM

കഴക്കൂട്ടത്ത് നാല് വയസുകാരന്റെ കൊലപാതകം; പ്രതിയെ റിമാൻ്റ് ചെയ്തു

കഴിക്കൂട്ടത്ത് നാല് വയസുകാരന്റെ കൊലപാതകം; പ്രതിയെ റിമാൻ്റ്...

Read More >>
പാലക്കാട് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Dec 31, 2025 08:55 PM

പാലക്കാട് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട് പട്ടാമ്പിയിൽ 13 വയസുകാരൻ മുങ്ങി...

Read More >>
Top Stories










News Roundup