(https://truevisionnews.com/) 2025 എന്ന വർഷം എനിക്കും കേരളത്തിനും ഒരുപോലെ നിർണ്ണായകമായ ഒന്നായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന്റെ ചുവടുമാറ്റം ഞാൻ തിരിച്ചറിയുന്നു. പുതിയ കരുത്തും ഉറച്ച വിശ്വാസവുമായി ഓരോ മലയാളിയും മാറ്റത്തിനായി സജ്ജമായിക്കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വികസിത ഭാരതം എന്ന വികസന സ്വപ്നത്തിൽ വിശ്വാസമർപ്പിച്ച ഓരോ മലയാളിയോടും, ആത്മാർത്ഥമായി പരിശ്രമിച്ച ബിജെപി പ്രവർത്തകരോടും ഞാൻ ഹൃദയം നിറഞ്ഞ് നന്ദി പറയുന്നു. ആ മഹത്തായ കാഴ്ചപ്പാടിൽ പങ്കുചേരാൻ കേരളം ഇന്ന് പൂർണ്ണ സജ്ജമാണ്.പക്ഷേ, വെറും നന്ദിവാക്കുകൾ കൊണ്ട് മാറ്റം സംഭവിക്കില്ല. കർമ്മപദ്ധതികളുടെ ശരിയായ നടത്തിപ്പാണ് അത്യാവശ്യം. പ്രവർത്തനം ഇനി തുടങ്ങുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്
2025 എന്ന വർഷം എനിക്കും കേരളത്തിനും ഒരുപോലെ നിർണ്ണായകമായ ഒന്നായിരുന്നു. കേരളത്തിന്റെ ചുവടുമാറ്റം ഞാൻ തിരിച്ചറിയുന്നു. പുതിയ കരുത്തും ഉറച്ച വിശ്വാസവുമായി ഓരോ മലയാളിയും മാറ്റത്തിനായി സജ്ജമായിക്കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വികസിത ഭാരതം എന്ന വികസന സ്വപ്നത്തിൽ വിശ്വാസമർപ്പിച്ച ഓരോ മലയാളിയോടും, ആത്മാർത്ഥമായി പരിശ്രമിച്ച ബിജെപി പ്രവർത്തകരോടും ഞാൻ ഹൃദയം നിറഞ്ഞ് നന്ദി പറയുന്നു.
ആ മഹത്തായ കാഴ്ചപ്പാടിൽ പങ്കുചേരാൻ കേരളം ഇന്ന് പൂർണ്ണ സജ്ജമാണ്. പക്ഷേ, വെറും നന്ദിവാക്കുകൾ കൊണ്ട് മാറ്റം സംഭവിക്കില്ല. കർമ്മപദ്ധതികളുടെ ശരിയായ നടത്തിപ്പാണ് അത്യാവശ്യം.
പ്രവർത്തനം ഇനി തുടങ്ങുന്നു! 2025 അവസാനിക്കുമ്പോൾ ഒരു കാര്യം സുവ്യക്തമാണ്: വിവാദങ്ങളുടെയും അഴിമതിയുടെയും രാഷ്ട്രീയമല്ല, വികസനത്തിന്റെയും മികവിന്റെയും രാഷ്ട്രീയമാണ് ജനങ്ങൾക്ക് വലുത്.
'The year 2025 was a crucial one for me and Kerala alike,' says Rajiv Chandrasekhar




























