പ്രിയതമനായി പ്രബേന്ധു, കവർന്നെടുത്ത് ഡെലുലു; 'സർവ്വം മായ'യിലെ 'പുതുമഴ' ഗാനം പുറത്ത്

പ്രിയതമനായി പ്രബേന്ധു, കവർന്നെടുത്ത് ഡെലുലു; 'സർവ്വം മായ'യിലെ 'പുതുമഴ' ഗാനം പുറത്ത്
Dec 31, 2025 10:42 AM | By Athira V

( https://moviemax.in/)ഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരുന്ന സിനിമയാണിത്. ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. നല്ല ഫീൽ ഗുഡ് സിനിമയാണന്നും നിവിൻ തിരിച്ചുവന്നിരിക്കുന്നു എന്നുമാണ് അഭിപ്രായങ്ങൾ. സിനിമയിൽ റിയ ഷിബു അവതരിപ്പിച്ച ഡെലുലു എന്ന കഥാപാത്രം ഏറെ കയ്യടി നേടുകയാണ്. ഇപ്പോഴിതാ സിനിമയുടെ പുതിയ ഗാനത്തിന്റെ വീഡിയോ സോങ് പുറത്തുവന്നിരിക്കുകയാണ്.

പുതുമഴ എന്ന ഗാനത്തിന്റെ വീഡിയോ സോങ് ആണ് പുറത്തുവന്നിരിക്കുന്നത്. റിയയുടെ ഡെലുലുവും നിവിൻ അവതരിപ്പിക്കുന്ന പ്രബേന്ധുവും തമ്മിലുള്ള ഭാഗങ്ങൾ ആണ് ഗാനത്തിലുള്ളത്. വലിയ സ്വീകരണമാണ് ഈ ഗാനത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ നിവിന്റെയും റിയയുടെയും കെമിസ്ട്രി മികച്ചതാണെന്നും ഗംഭീര പ്രകടനമാണ് റിയ കാഴ്ചവെച്ചിരിക്കുന്നത് എന്നുമാണ് കമന്റുകൾ.

ജസ്റ്റിൻ പ്രഭാകരൻ ആണ് ഗാനത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. തിയേറ്ററിൽ എത്തി അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നത്.

ആദ്യ ദിനം കേരളത്തിൽ നിന്ന് മൂന്നര കോടി രൂപയാണ് സർവ്വം മായ അടിച്ചെടുത്തത്. ഗൾഫ് മാർക്കറ്റിൽ നിന്നും 3.05 കോടി നേടിയ സിനിമ റസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നും 40 ലക്ഷം നേടി. ഇതോടെ സിനിമയുടെ ആദ്യ ദിനം ആഗോള കളക്ഷൻ എട്ട് കോടിയായി. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ.

ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ.

വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.

The song 'Puthumazha' from 'Sarvam Maya' is out

Next TV

Related Stories
'ഭാര്യ എന്നെ തല്ലിയില്ലെന്നേയുള്ളൂ ...എല്ലാത്തിനും കാരണം ഈ ജിപിയാണ്'; അവാർഡ് വേദിയിൽ ധ്യാനിന്റെ വെളിപ്പെടുത്തൽ

Dec 31, 2025 11:27 AM

'ഭാര്യ എന്നെ തല്ലിയില്ലെന്നേയുള്ളൂ ...എല്ലാത്തിനും കാരണം ഈ ജിപിയാണ്'; അവാർഡ് വേദിയിൽ ധ്യാനിന്റെ വെളിപ്പെടുത്തൽ

ധ്യാൻ ശ്രീനിവാസൻ-ഗോവിന്ദ് പത്മസൂര്യ, ജിപി വീഡിയോ, അമൃത ടിവി അവാർഡ്‌സ്, ധ്യാൻ ശ്രീനിവാസൻ ഫണ്ണി...

Read More >>

Dec 30, 2025 05:12 PM

"ഞങ്ങളെ ഒതുക്കാനാണല്ലേ!"; ബേസിലിന്റെ പുത്തൻ ലുക്കിന് നസ്‌ലെന്റെ മറുപടി വൈറൽ

ബേസിലിന്റെ പുത്തൻ ലുക്കിന് നസ്‌ലെന്റെ മറുപടി...

Read More >>
Top Stories