ലിസിയും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു...? കാലിടറി വീഴാതിരിക്കാൻ ലിസിയുടെ കൈ മുറുകെപിടിച്ച് പ്രിയദർശൻ

ലിസിയും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു...? കാലിടറി വീഴാതിരിക്കാൻ ലിസിയുടെ കൈ മുറുകെപിടിച്ച് പ്രിയദർശൻ
Dec 30, 2025 01:41 PM | By Athira V

( https://moviemax.in/) സിനിമാ മേഖലയിൽ പ്രണയ വിവാഹവും വിവാഹമോചനങ്ങളും സർവസാധാരണമാണ്. ഒരുമിച്ച് പ്രവർത്തിച്ചശേഷം പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്ത നിരവധി പേർ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിൽ ഏറെ ആരാധകരുണ്ടായിരുന്ന താരദമ്പതികളായിരുന്നു സംവിധായകൻ പ്രിയദർശനും ലിസിയും. 1990ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. ലിസിയുടെ ഏറ്റവും നല്ല സിനിമകളും കഥാപാത്രങ്ങളും പിറന്നിട്ടുള്ളത് പ്രിയദർശന്റെ സംവിധാനത്തിലാണ്.

ഇരുപത്തിനാല് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2016ൽ ആണ് ഇരുവരും വേർപിരിഞ്ഞത്. അന്ന് അത് സിനിമാ ലോകത്തിനും ആരാധകർക്കും എല്ലാം ഞെട്ടൽ നൽകിയൊരു വാർത്തയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ലിസിയാണ് ആദ്യം ചെന്നൈ കുടുംബ കോടതിയിൽ ഹർജി നൽകിയത്. പ്രിയദർശനെതിരെ ​ഗുരുതരമായ ആരോപണങ്ങളായിരുന്നു അന്ന് ലിസി ഉന്നയിച്ചത്.

വിവാഹമോചനശേഷം ചെന്നൈയിൽ ഒറ്റയ്ക്കാണ് ലിസിയുടെ താമസം. മക്കൾ രണ്ടുപേരും അച്ഛനമ്മമാർക്കൊപ്പം മാറി മാറി സമയം ചിലവഴിക്കും. അഭിനയത്തിൽ സജീവമല്ലെങ്കിലും സിനിമാക്കാരുടെ ഫങ്ഷനുകളിലും സിനിമയുട പിന്നണി പ്രവർത്തനങ്ങളിലും ലിസി സജീവമാണ്. 

ഇപ്പോഴിതാ ലിസിയുടേയും പ്രിയദർശന്റേയും പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സംവിധായകൻ സിബി മലയിലിന്റെ മകന്റെ കല്യാണത്തിന് എത്തിയപ്പോഴുള്ളതാണ് വീഡിയോ. വധു വരന്മാരെ അനു​ഗ്രഹിച്ച് ആശംസകൾ നേർന്ന് സ്റ്റേജിൽ നിന്നും തിരിച്ച് ഇറങ്ങാൻ തുടങ്ങിയ ലിസിയെ സ്റ്റെപ്പ് ഇറങ്ങാൻ സഹായിച്ചത് പ്രിയ​ദർശനാണ്. ലിസി കാലിടറി വീഴാതിരിക്കാൻ പ്രിയ​ദർശൻ ലിസിയുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.

ഇരുവരും കുശലം ചോദിച്ചും തമാശകൾ പറഞ്ഞു സ്റ്റെപ്പ് ഇറങ്ങി വരുന്ന വീഡിയോ ഇതിനോടകം വൈറലാണ്. നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. വിവാഹമോചനശേഷം പരസ്പരം കുറ്റപ്പെടുത്തുന്ന ദമ്പതിമാർക്കിടയിൽ പ്രിയനും ലിസിയും മാതൃകയാണെന്ന് ചിലർ കുറിച്ചു. വീണ്ടും ഒരുമിച്ചുകൂടെയെന്നാണ് മറ്റ് ചിലർ ചോദിച്ചത്. വേർപിരിഞ്ഞു... പക്ഷെ ശത്രുതയില്ല... രണ്ടുപേരോടും ബഹുമാനം തോന്നുന്നു.

അതേസമയം മറ്റ് ചിലർ ചോ​ദിച്ചത് ഇരുവരും വീണ്ടും ഒന്നിച്ച് ജീവിച്ച് തുടങ്ങിയോ എന്നാണ്. അവസാനമായി ലിസിയും പ്രിയദർശനും ഒരുമിച്ച് ഒരു ഫ്രെയിമിൽ പ്രത്യക്ഷപ്പെട്ടത് മകൻ സിദ്ധാർത്ഥിന്റെ വിവാഹ ചടങ്ങ് നടന്ന സമയത്തായിരുന്നു. വേർപിരിഞ്ഞുവെങ്കിലും ലിസിയും പ്രിയദർശനും തമ്മിൽ ശത്രുതയിൽ അല്ലെന്നും അവർക്കിടയിൽ സൗഹൃദവും ബോണ്ടും നിലനിൽക്കുന്നുണ്ടെന്നും മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മോ​ഹൻലാൽ പറഞ്ഞിരുന്നു.

അന്ന് പ്രിയദർശനം ലാലിന്റെ വാക്കുകൾ ശരിയാണെന്ന് പറഞ്ഞിരുന്നു. പക്ഷെ ഇരുവരും പറഞ്ഞത് സത്യമായിരുന്നുവെന്ന് പ്രേക്ഷകർക്ക് ബോധ്യമായത് പുതിയ വീഡിയോ കണ്ടപ്പോഴാണ്. വിവാഹശേഷമാണ് ലിസി അഭിനയം ഉപേക്ഷിച്ചത്. ഭാര്യയെ കുറിച്ച് മുമ്പ് എല്ലാ വേദികളിലും പ്രിയദർശൻ വാതോരാതെ സംസാരിക്കുമായിരുന്നു. എന്റെ വിജയത്തിന്റെ വലിയൊരു പങ്ക് എന്റെ ഭാര്യയ്ക്ക് അവകാശപ്പെട്ടതാണ്.


Lizzy and Priyadarshan reunite?

Next TV

Related Stories
സംഗീത് പ്രതാപ്, ഷറഫുദീൻ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രീകരണം പൂർത്തിയായി

Dec 30, 2025 02:51 PM

സംഗീത് പ്രതാപ്, ഷറഫുദീൻ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രീകരണം പൂർത്തിയായി

സംഗീത് പ്രതാപ്, ഷറഫുദീൻ, ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ, ചിത്രീകരണം...

Read More >>
നടൻ  മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

Dec 30, 2025 02:29 PM

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ...

Read More >>
Top Stories