( https://moviemax.in/ ) ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ മാസ് ലുക്കിലുള്ള പോസ്റ്റർ ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കിടിലന്‍ ട്രാന്‍സ്ഫര്‍മേഷനിലൂടെ കോളേജ് വിദ്യാര്‍ഥിയുടെ ലുക്കിലാണ് ബേസില്‍ ചിത്രത്തില്‍ എത്തുന്നത്.
പോസ്റ്റര്‍ പുറത്ത് വന്നതോടെ ബേസിലിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കമന്‍റ് മേളമാണ്. കല്യാണി പ്രിയദര്‍ശന്‍, നിഖില വിമല്‍, ആന്‍റണി വര്‍ഗീസ് പെപ്പെ, നൈല ഉഷ, ജിതിന്‍ ലാല്‍, സിജു സണ്ണി, നഹാസ് ഹിദായത്ത് എന്നിങ്ങനെ പ്രമുഖരെല്ലാം ബേസിലിന്‍റെ പോസ്റ്ററില്‍ കമന്‍റ് ചെയ്തു. എന്നാല്‍ ചര്‍ച്ചയായത് മൂന്ന് പേരുടെ കമന്‍റാണ്, നസ്ലിന്, സന്ദീപ് പ്രദീപ്, ടൊവിനോ തോമസ് എന്നിവരുടെ.
'ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതി ആയി പോയി' എന്നാണ് നസ്ലിന്റെ കമന്‍റ്. 'നീയാണ് അവന്‍റ് മെയിന്‍ ഇര, ഇവനെ ഇനിയും വളരാന്‍ അനുവദിച്ചുകൂടെ'ന്ന് നസ്ലിനോട് ടൊവിനോ തോമസ്.
ഉടനെ വന്നു ബേസിലിന്‍റെ മറുപടി, 'നിന്‍റേയും ആ സന്ദീപിന്‍റേയും അഹങ്കാരം കുറച്ചുകൂടുന്നുണ്ട്, ശരിയാക്കി തരാം', ഒപ്പം ടൊവിനോയ്ക്ക് ഒരു മുന്നറിയിപ്പും, 'നമ്മള്‍ ഒരു ടീമല്ലേ, അവസാനം ഞാന്‍ മാത്രമേ കാണൂ' എന്ന്.
സന്ദീപും വെറുതെ ഇരുന്നില്ല. 'പടം ഡയറക്ട് ചെയ്യാന്‍ പൊയ്ക്കൂടേ' എന്നാണ് ബേസിലിനോട് സന്ദീപ് പറഞ്ഞത്. 'മുട്ട വയ്ക്കേണ്ട ആളുകളുടെ എണ്ണം രണ്ടായി, ബേസില്‍, സന്ദീപ്' എന്ന് നസ്ലിന് വീണ്ടും കുറിച്ചപ്പോള്‍ 'എങ്കിലും ഞാനും മുട്ട വക്കു'മെന്നായി ബേസില്‍. എന്തായാലും കമന്‍റിലെ പോര് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.
Basil Joseph and Tovino Thomas' film 'Athirady', first character poster out


































