സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു: മഴ മുന്നറിയിപ്പ് അറിയാം

 സംസ്ഥാനത്ത്  വീണ്ടും മഴയെത്തുന്നു: മഴ മുന്നറിയിപ്പ് അറിയാം
Dec 27, 2025 10:55 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു. പുതുവർഷം പുലരുമുമ്പ് സംസ്ഥാനത്ത് മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. പ്രധാനമായും തെക്കൻ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

ഡിസംബർ 29, 30 തീയതികളാണ് മഴയ്ക്ക് സാധ്യത. ഡിസംബർ 29ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഗ്രീൻ അലർട്ട് ആയിരിക്കും. എന്നാൽ വടക്കൻ ജില്ലകളിൽ മഴ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തിറക്കിയ അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പിൽ പറയുന്നത്.

ഡിസംബർ 30ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. മിതമായതോ നേരിയതോ ആയ മഴയാണ് ഗ്രീൻ അലർട്ട്കൊണ്ട് അർഥമാക്കുന്നത്.

ഒക്ടോബർ മുതലുള്ള മാസങ്ങളിൽ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ 20 ശതമാനം കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വൃത്തങ്ങൾ അറിയിക്കുന്നു. അതേസമയം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകൽ താപനില കഴിഞ്ഞ ദിവസം കോട്ടയത്ത് രേഖപ്പെടുത്തി.

തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ ഉയർന്ന പകൽ ചൂട് കോട്ടയത്ത് രേഖപ്പെടുത്തുന്നത്. 35.2 ഡിഗ്രി സെൽഷ്യസാണ് കോട്ടയത്ത് രേഖപ്പെടുത്തിയ പകൽ താപനില.

Rain is coming to the state again.

Next TV

Related Stories
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, സർക്കാർ ഉത്തരവറിക്കി

Dec 27, 2025 01:57 PM

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, സർക്കാർ ഉത്തരവറിക്കി

എസ് ഐ ആർ,അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, സർക്കാർ ഉത്തരവറിക്കി...

Read More >>
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്,  പ്രസിഡന്‍റായി മില്ലി മോഹൻ കൊട്ടാരത്തിൽ

Dec 27, 2025 01:20 PM

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്, പ്രസിഡന്‍റായി മില്ലി മോഹൻ കൊട്ടാരത്തിൽ

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്, പ്രസിഡന്‍റായി മില്ലി മോഹൻ...

Read More >>
വ്രതശുദ്ധിയുടെ 41 നാളുകൾ, സന്നിധാനത്ത് മണ്ഡലപൂജ പൂർത്തിയായി; മകരവിളക്ക് മഹോത്സവങ്ങൾക്കായി 30ന് നട തുറക്കും

Dec 27, 2025 01:17 PM

വ്രതശുദ്ധിയുടെ 41 നാളുകൾ, സന്നിധാനത്ത് മണ്ഡലപൂജ പൂർത്തിയായി; മകരവിളക്ക് മഹോത്സവങ്ങൾക്കായി 30ന് നട തുറക്കും

ശബരിമല,സന്നിധാനത്ത് മണ്ഡലപൂജ പൂർത്തിയായി, കരവിളക്ക് മഹോത്സവങ്ങൾക്കായി 30ന് നട...

Read More >>
'പൊലീസ് നാടകം കളിക്കുന്നു, കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട'; എൻ സുബ്രഹ്മണ്യന് നോട്ടീസ് നൽകി വിട്ടയച്ചു

Dec 27, 2025 01:00 PM

'പൊലീസ് നാടകം കളിക്കുന്നു, കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട'; എൻ സുബ്രഹ്മണ്യന് നോട്ടീസ് നൽകി വിട്ടയച്ചു

പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസ്, എൻ സുബ്രഹ്മണ്യന് നോട്ടീസ് നൽകി...

Read More >>
കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസ് മെമ്പർമാർ, മറ്റത്തൂരിൽ ബിജെപിയുമായി സഖ്യം, പ്രസിഡൻ്റായി സ്വതന്ത്ര

Dec 27, 2025 12:32 PM

കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസ് മെമ്പർമാർ, മറ്റത്തൂരിൽ ബിജെപിയുമായി സഖ്യം, പ്രസിഡൻ്റായി സ്വതന്ത്ര

മറ്റത്തൂരിൽ കോൺഗ്രസ് മെമ്പർ കൂട്ടത്തോടെ പാർട്ടിയിൽനിന്ന് രാജിവെച്ചു, ജെപിയുമായി സഖ്യം, പ്രസിഡൻ്റായി...

Read More >>
Top Stories

News Roundup

GCC News