തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, സർക്കാർ ഉത്തരവറിക്കി

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, സർക്കാർ ഉത്തരവറിക്കി
Dec 27, 2025 01:57 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) 2025 ലെ എസ് ഐ ആറിന്റെ കരട് വോട്ടർ പട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാത്ത അർഹരായവരുടെ പേര് കൂട്ടിച്ചേർക്കാൻ ആവശ്യമായ സഹായങ്ങൾ ഒരുക്കാൻ തീരുമാനിച്ച് പൊതുഭരണ വകുപ്പ്. ആർക്കും വോട്ടവകാശം ഇല്ലാതാകരുതെന്ന കേരള സർക്കാരിൻ്റെ തീരുമാന പ്രകാരമാണിത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവറിക്കി.

വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കാനാണ് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്. ഹെൽപ്പ് ഡെസ്ക്കുകളിൽ രണ്ട് ഉദ്യോഗസ്ഥരെ വീതം താൽക്കാലിക വ്യവസ്ഥയിൽ ചുമതലപ്പെടുത്തണം. ഉന്നതികൾ, മലയോര പ്രദേശങ്ങൾ, തീരദേശ മേഖലകൾ, മറ്റ് പിന്നോക്ക മേഖലകൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി അർഹരായവർക്ക് സഹായം നൽകണം.

ഇതിനായി വില്ലേജ് ഓഫീസർമാരുടെ ആവശ്യപ്രകാരം അംഗൻവാടി, ആശാ, കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിക്കണം. അധിക ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ ഇതര വകുപ്പുകളിൽ നിന്ന് ഉപയോഗിക്കണം.  18 വയസ്സ് പൂർത്തിയായ വിദ്യാർഥികളെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അതത് സ്ഥാപനങ്ങൾ ബോധവൽക്കരണ- ക്യാമ്പയിൻ പരിപാടികൾ സംഘടിപ്പിക്കാനും ഇക്കാര്യങ്ങൾ ഉറപ്പുവരുത്താൻ ജില്ലാ കലക്ടർമാർക്ക് പൊതുഭരണ വകുപ്പിന്റെ നിർദേശമുണ്ട്.

കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആരെ എങ്കിലും ഹിയറിംഗിന് ശേഷം ഒഴിവാക്കിയാൽ അതിൽ അപ്പീൽ നൽകാം എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ രത്തൻ ഖേൽക്കർ അറിയിച്ചു.

sir government order provide assistance who not in ist

Next TV

Related Stories
മലപ്പുറം പൊന്മുണ്ടത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന് സിപിഎം

Dec 27, 2025 04:06 PM

മലപ്പുറം പൊന്മുണ്ടത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന് സിപിഎം

പൊന്മുണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വോട്ടെടുപ്പിൽ വിട്ടുനിന്ന്...

Read More >>
നാടിനെ നടുക്കി....! കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; കാസർഗോഡ് രണ്ട് വയസുകാരന് ദാരുണാന്ത്യം

Dec 27, 2025 03:20 PM

നാടിനെ നടുക്കി....! കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; കാസർഗോഡ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു, കാസർഗോഡ് രണ്ട് വയസുകാരന്...

Read More >>
 അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Dec 27, 2025 03:03 PM

അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന്...

Read More >>
'സ്നേഹത്തിന്റെ കടയിൽ നിന്ന് ലഭിച്ച കണ്ണീരുമായി പാവങ്ങൾ, ഈ നടപടിക്ക് പിന്നിൽ സംഘപരിവാർ സർക്കാർ അല്ല, മറിച്ച് കോൺഗ്രസ്' - വിമർശിച്ച് വി ശിവൻകുട്ടി

Dec 27, 2025 02:58 PM

'സ്നേഹത്തിന്റെ കടയിൽ നിന്ന് ലഭിച്ച കണ്ണീരുമായി പാവങ്ങൾ, ഈ നടപടിക്ക് പിന്നിൽ സംഘപരിവാർ സർക്കാർ അല്ല, മറിച്ച് കോൺഗ്രസ്' - വിമർശിച്ച് വി ശിവൻകുട്ടി

കർണാടകയിലെ കോളനി ബുൾഡോസർ വച്ച് ഇടിച്ചുതകർത്ത സംഭവം, പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി...

Read More >>
സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയിൽ ബി.ജെ.പിക്ക് ഭരണം നഷ്ട്ടമായി; യു.ഡി.എഫ് അധികാരത്തില്‍

Dec 27, 2025 02:48 PM

സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയിൽ ബി.ജെ.പിക്ക് ഭരണം നഷ്ട്ടമായി; യു.ഡി.എഫ് അധികാരത്തില്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തിൽ യുഡിഎഫിന് അട്ടിമറി വിജയം, ഭരണം നറുക്കെടുപ്പിലൂടെ...

Read More >>
Top Stories

News Roundup