(https://truevisionnews.com/) സോണിയ ഗാന്ധി ഉണ്ണികൃഷ്ണൻ പോറ്റി വിവാദത്തിൽ കോൺഗ്രസിനെതിരെ ഒളിയമ്പെയ്ത് കോൺഗ്രസ് നേതാവ് പിജെ കുര്യൻ. സോണിയ ഗാന്ധിയുമായി ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പ്രതിയാണെന്ന് അറിഞ്ഞിട്ടാണോ കൊണ്ടുപോയതെന്ന് കൊണ്ടുപോയവർ പറയട്ടെയെന്നാണ് പിജെ കുര്യൻ പ്രതികരിച്ചത്.
തന്റെ വീട്ടിൽ ഗേയ്റ്റും പട്ടിയും ഇല്ലയെന്നും ആർക്കുവേണമെങ്കിലും തന്റെ വീട്ടിൽ വന്ന് തന്നെ കാണാമെന്നും പിജെ കുര്യൻ പറഞ്ഞു. അതേസമയം പിജെ കുര്യൻ്റെ പഞ്ചായത്തായ പുറമുറ്റത്ത് യുഡിഎഫ് ഭരണം നഷ്ടപ്പെടാൻ കാരണം പിജെ കുര്യനാണെന്നും പരാതി ഉയരുന്നുണ്ട്. അവിടേയും പ്രാദേശിക പോര് രൂക്ഷമാണെന്നാണ് വിവരം. പിജെ കുര്യൻ്റെ പിടിവാശിയാണ് പരാജയത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
പഞ്ചായത്തിൽ എൽ.ഡി.എഫാണ് അധികാരത്തിലെത്തിയത്. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളും തർക്കങ്ങളും കേരളത്തിൽ ഉടനീളം കാണാൻ കഴിയുന്നതാണ്. പലയിടങ്ങളിലും കോൺഗ്രസ്, ബിജെപി എസ്ഡിപിഐ എന്നിവരുമായി ചേർന്ന് സഖ്യമുണ്ടാക്കുകയും അധികാരം പിടിക്കുകയും ചെയ്തിരുന്നു.
Sonia Gandhi Unnikrishnan Poti controversy, PJKurien.





























