'കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ട, എഐ ഉപയോ​ഗിച്ച് കൂടുതൽ പ്രചാരണം നടത്തിയത് സിപിഎം' - വിഡി സതീശൻ

'കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ട, എഐ ഉപയോ​ഗിച്ച് കൂടുതൽ പ്രചാരണം നടത്തിയത് സിപിഎം' - വിഡി സതീശൻ
Dec 27, 2025 12:30 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ട . എൻ സുബ്രഹ്മണ്യനെതിരായ കേസിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും എഐ ഉപയോ​ഗിച്ച് ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് സിപിഎം ആണെന്നും അദ്ദേഹം പറ‍ഞ്ഞു.

ഏകാധിപതി ആയ ഭരണാധികാരിയെ ആണ് കേരളത്തിൽ കാണുന്നത്. എഐ ടൂളുകൾ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്. രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ അടക്കം എത്ര പേർ പരാതി നൽകി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

പ്രിയങ്ക ഗാന്ധിയെ വരെ ഉൾപ്പെടുത്തി എഐ വീഡിയോ പ്രചരിപ്പിക്കുന്നു. യുട്യൂബർമാർക്ക് പണം നൽകി പലതും പറയിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയുമായി പരിപാടിയിൽ പങ്കെടുത്തില്ല എന്ന് പറയുന്നത് എം വി ഗോവിന്ദൻ മാത്രമാണ്.

പരിപാടിയിൽ പങ്കെടുത്തു എന്ന് പറഞ്ഞത് വാസ്തവം ആണ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇത് അവസാനത്തിൻ്റെ ആരംഭം ആണ്. സാമൂഹിക മാധ്യമങ്ങൾ വഴി ഫോട്ടോ കൂടുതലായി പ്രചരിപ്പിക്കും. കേസെടുത്ത് ഭയപ്പെടുത്താൻ നിൽക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോണിയാ- പോറ്റി കൂടിക്കാഴ്ചയിലും വി ഡി സതീശൻ പ്രതികരിച്ചു. നേതാക്കളെ പലരും വന്ന് കാണും. മുഖ്യമന്ത്രിയെ കാണാൻ പറ്റുമെങ്കിൽ സോണിയ ഗാന്ധിയെ കാണാൻ എന്താണ് ബുദ്ധിമുട്ട്. വന്നു കാണുന്നവർ എങ്ങനെയുള്ളവരാണെന്ന് അറിയാൻ യന്ത്രം ഇല്ല. അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർക്കെതിരെ ഇതുവരെ എന്തുകൊണ്ട് നടപടി ഇല്ല? സിപിഎം ക്രമിനലുകളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

CPM campaigned more using AI vdsatheesan

Next TV

Related Stories
മലപ്പുറം പൊന്മുണ്ടത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന് സിപിഎം

Dec 27, 2025 04:06 PM

മലപ്പുറം പൊന്മുണ്ടത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന് സിപിഎം

പൊന്മുണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വോട്ടെടുപ്പിൽ വിട്ടുനിന്ന്...

Read More >>
നാടിനെ നടുക്കി....! കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; കാസർഗോഡ് രണ്ട് വയസുകാരന് ദാരുണാന്ത്യം

Dec 27, 2025 03:20 PM

നാടിനെ നടുക്കി....! കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; കാസർഗോഡ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു, കാസർഗോഡ് രണ്ട് വയസുകാരന്...

Read More >>
 അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Dec 27, 2025 03:03 PM

അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന്...

Read More >>
'സ്നേഹത്തിന്റെ കടയിൽ നിന്ന് ലഭിച്ച കണ്ണീരുമായി പാവങ്ങൾ, ഈ നടപടിക്ക് പിന്നിൽ സംഘപരിവാർ സർക്കാർ അല്ല, മറിച്ച് കോൺഗ്രസ്' - വിമർശിച്ച് വി ശിവൻകുട്ടി

Dec 27, 2025 02:58 PM

'സ്നേഹത്തിന്റെ കടയിൽ നിന്ന് ലഭിച്ച കണ്ണീരുമായി പാവങ്ങൾ, ഈ നടപടിക്ക് പിന്നിൽ സംഘപരിവാർ സർക്കാർ അല്ല, മറിച്ച് കോൺഗ്രസ്' - വിമർശിച്ച് വി ശിവൻകുട്ടി

കർണാടകയിലെ കോളനി ബുൾഡോസർ വച്ച് ഇടിച്ചുതകർത്ത സംഭവം, പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി...

Read More >>
സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയിൽ ബി.ജെ.പിക്ക് ഭരണം നഷ്ട്ടമായി; യു.ഡി.എഫ് അധികാരത്തില്‍

Dec 27, 2025 02:48 PM

സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയിൽ ബി.ജെ.പിക്ക് ഭരണം നഷ്ട്ടമായി; യു.ഡി.എഫ് അധികാരത്തില്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തിൽ യുഡിഎഫിന് അട്ടിമറി വിജയം, ഭരണം നറുക്കെടുപ്പിലൂടെ...

Read More >>
Top Stories

News Roundup