സൗജന്യ കുടിവെള്ളം....! ബിപിഎൽ ഉപഭോക്താക്കൾക്ക് 2026 ജനുവരി 1 മുതൽ 31 വരെ അപേക്ഷിക്കാം

സൗജന്യ കുടിവെള്ളം....! ബിപിഎൽ ഉപഭോക്താക്കൾക്ക്  2026 ജനുവരി 1 മുതൽ 31 വരെ  അപേക്ഷിക്കാം
Dec 26, 2025 06:24 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) കേരള വാട്ട‍ർ അതോറിറ്റി ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്ന് മുതൽ 31 വരെ അപേക്ഷകൾ സമ‍‍ർപ്പിക്കാം. പ്രതിമാസം 15 കിലോലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്.

2026-ൽ ബിപിഎല്‍ ആനുകൂല്യം ലഭിക്കുന്നതിനായി, നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷ നൽകണം. ഓൺലൈനായാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. 2026 ജനുവരി 31-ന്‌ മുൻപ് http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ നൽകാം.

ഉപഭോക്താക്കളുടെ ഇ-അബാക്കസ്‌ വിവരങ്ങള്‍ സിവില്‍ സപ്ലൈസ്‌ വെബ്സൈറ്റിലെ റേഷന്‍ കാര്‍ഡ്‌ വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷം അര്‍ഹതയുള്ളവര്‍ക്ക്‌ ആനുകൂല്യം അനുവദിക്കും. വാട്ട‍ർ ചാ‍ർജ് കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31-നു മുൻപ് കുടിശ്ശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ അപേക്ഷ പരി​ഗണിക്കുകയുള്ളൂ.

അതേസമയം വാടകവീടുകളിൽ താമസിക്കുന്നവ‍‍ർക്കും ഈ വർഷം മുതൽ ബിപിഎല്‍ ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകര്‍പ്പും വീടുടമസ്ഥന്‍റെ സമ്മതപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വാട്ട‍ർ അതോറിറ്റി സെക്ഷൻ ഒാഫിസ് സന്ദർശിക്കുകയോ ടോൾഫ്രീ നമ്പരായ1916-ൽ വിളിക്കുകയോ ചെയ്യുക.

free drinking water for bpl consumers applications can be made till january 31

Next TV

Related Stories
  പൊലീസിന് ബോംബെറിഞ്ഞ കേസ്; 20 വര്‍ഷം ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഐഎം നേതാവ് വി കെ നിഷാദിന് പരോള്‍

Dec 26, 2025 09:43 PM

പൊലീസിന് ബോംബെറിഞ്ഞ കേസ്; 20 വര്‍ഷം ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഐഎം നേതാവ് വി കെ നിഷാദിന് പരോള്‍

പൊലീസിന് ബോംബെറിഞ്ഞ കേസ്; 20 വര്‍ഷം ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഐഎം നേതാവ് വി കെ നിഷാദിന് പരോള്‍...

Read More >>
ഇസ്ലാമിക വിരുദ്ധമല്ലാത്ത ഏത് പാര്‍ട്ടിയിലും ചേരാം, മാധ്യമങ്ങള്‍ മുദ്രകുത്തുന്നതില്‍ പങ്കില്ല - ഉമര്‍ ഫൈസി മുക്കം

Dec 26, 2025 09:08 PM

ഇസ്ലാമിക വിരുദ്ധമല്ലാത്ത ഏത് പാര്‍ട്ടിയിലും ചേരാം, മാധ്യമങ്ങള്‍ മുദ്രകുത്തുന്നതില്‍ പങ്കില്ല - ഉമര്‍ ഫൈസി മുക്കം

ഇസ്ലാമിക വിരുദ്ധമല്ലാത്ത ഏത് പാര്‍ട്ടിയിലും ചേരാം, മാധ്യമങ്ങള്‍ മുദ്രകുത്തുന്നതില്‍ പങ്കില്ല - ഉമര്‍ ഫൈസി...

Read More >>
'മുഖ്യമന്ത്രി പോറ്റിയെ കണ്ടത് തെളിഞ്ഞു, സോണിയ പോറ്റി കണ്ടത് എന്തിനാണെന്ന് പറയാൻ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടോ?'

Dec 26, 2025 08:42 PM

'മുഖ്യമന്ത്രി പോറ്റിയെ കണ്ടത് തെളിഞ്ഞു, സോണിയ പോറ്റി കണ്ടത് എന്തിനാണെന്ന് പറയാൻ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടോ?'

ശബരിമല സ്വര്‍ണ്ണകൊള്ള, ഉണ്ണിക്യഷ്ണന്‍ പോറ്റി മുഖ്യമന്ത്രി ഫോട്ടോ, പ്രതികരിച്ച് വി...

Read More >>
കണ്ണൂർ കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

Dec 26, 2025 08:20 PM

കണ്ണൂർ കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച...

Read More >>
Top Stories

News Roundup