Dec 26, 2025 09:08 PM

കോഴിക്കോട്:(https://truevisionnews.com/)സമസ്തയ്ക്ക് രാഷ്ട്രീയമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സമസ്തയുടെ ശതാബ്ദി സന്ദേശ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക വിരുദ്ധമല്ലാത്ത ഏത് പാര്‍ട്ടിയിലും ചേരാമെന്നും മാധ്യമങ്ങള്‍ മുദ്രകുത്തുന്നതില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് അനുകൂല, ലീഗ് വിരുദ്ധ വിഭാഗമെന്നെല്ലാം മാധ്യമങ്ങള്‍ പറയും. രാഷ്ട്രീയക്കാര്‍ക്ക് മത്സരമുണ്ടാകും. അതുപോലെ സമസ്ത മത്സരിക്കണമെന്ന് പറയരുത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണും.

ഭരിക്കുന്നവരില്‍ നിന്നും പ്രതിപക്ഷത്തുനിന്നും നമുക്ക് അവകാശങ്ങള്‍ കിട്ടാനുണ്ട്. അതിനായി അവരെ കാണും. അതിന് ഇടത് വലത് വ്യത്യാസമില്ലെന്നും വാട്‌സാപ്പില്‍ കളിക്കുന്നവരാണ് ഇതൊക്കെ വിവാദമാക്കുന്നതെന്നും ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ഏറ്റവും മികവാര്‍ന്ന നിലയില്‍ സമസ്ത മുന്നോട്ട് പോകുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

സമസ്തയുടെ ശതാബ്ദി സന്ദേശ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വര്‍ഗീയതയ്‌ക്കെതിരെ സമസ്ത ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും അപകടകരമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ സമസ്തയുടെ പ്രാധാന്യം ഏറെയാണെന്നും മന്ത്രി പറഞ്ഞു.

You can join any party that is not anti-Islamic, the media has no role in labeling you - Umar Faizi Mukkam

Next TV

Top Stories










News Roundup