പൊലീസിന് ബോംബെറിഞ്ഞ കേസ്; 20 വര്‍ഷം ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഐഎം നേതാവ് വി കെ നിഷാദിന് പരോള്‍

  പൊലീസിന് ബോംബെറിഞ്ഞ കേസ്; 20 വര്‍ഷം ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഐഎം നേതാവ് വി കെ നിഷാദിന് പരോള്‍
Dec 26, 2025 09:43 PM | By Susmitha Surendran

കണ്ണൂര്‍: (https://truevisionnews.com/) പൊലീസിന് ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഐഎം നേതാവ് വി കെ നിഷാദിന് പരോള്‍. കഴിഞ്ഞ മാസമാണ് നിഷാദിനെ 20 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയിലെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജയിലിലായതിനാല്‍ നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ആറ് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. നിഷാദിന്റെ പിതാവിന് അസുഖം ആയതിനാല്‍ പരോള്‍ അനുവദിച്ചെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

പയ്യന്നൂര്‍ നഗരസഭയിലെ 46ാം വാര്‍ഡ് മൊട്ടമ്മലില്‍ നിന്നാണ് നിഷാദ് വിജയിച്ചത്. നേരത്തെ കാറമേല്‍ വെസ്റ്റില്‍ നിന്നുള്ള കൗണ്‍സിലറായിരുന്നു. കേസില്‍ വിവിധ വകുപ്പുകളിലായി 20 വര്‍ഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് നിഷാദിന് ശിക്ഷ.

നിഷാദിന് പുറമെ ടിസിവി നന്ദകുമാറും കേസിൽ പ്രതിയായിരുന്നു. ഇരുവരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. തളിപ്പറമ്പ് സെഷന്‍സ് കോടതിയായിരുന്നു വിധി പ്രസ്താവിച്ചത്. നിലവില്‍ 16 കേസുകളില്‍ പ്രതിയാണ് വി കെ നിഷാദ്.

2009 മുതല്‍ 206 വരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസിനുനേരേ ബോംബെറിഞ്ഞതിനുപുറമേ കൊലപാതകം, സംഘംചേര്‍ന്ന് ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് നിഷാദിനെതിരേയുള്ളത്.

അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് പി ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്. പയ്യന്നൂര്‍ ടൗണില്‍വെച്ചായിരുന്നു സംഭവം. ഐപിസി 307 സ്ഫോകട വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

Police bomb case: CPM leader VK Nishad from Payyannur granted parole

Next TV

Related Stories
ത​ട​വു​കാ​രി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വം; ജയിൽ മേധാവിക്കും പങ്കെന്ന് മുൻ ഡി ഐ ജി

Dec 26, 2025 10:35 PM

ത​ട​വു​കാ​രി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വം; ജയിൽ മേധാവിക്കും പങ്കെന്ന് മുൻ ഡി ഐ ജി

ത​ട​വു​കാ​രി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വം; ജയിൽ മേധാവിക്കും പങ്കെന്ന് മുൻ ഡി ഐ...

Read More >>
ഇസ്ലാമിക വിരുദ്ധമല്ലാത്ത ഏത് പാര്‍ട്ടിയിലും ചേരാം, മാധ്യമങ്ങള്‍ മുദ്രകുത്തുന്നതില്‍ പങ്കില്ല - ഉമര്‍ ഫൈസി മുക്കം

Dec 26, 2025 09:08 PM

ഇസ്ലാമിക വിരുദ്ധമല്ലാത്ത ഏത് പാര്‍ട്ടിയിലും ചേരാം, മാധ്യമങ്ങള്‍ മുദ്രകുത്തുന്നതില്‍ പങ്കില്ല - ഉമര്‍ ഫൈസി മുക്കം

ഇസ്ലാമിക വിരുദ്ധമല്ലാത്ത ഏത് പാര്‍ട്ടിയിലും ചേരാം, മാധ്യമങ്ങള്‍ മുദ്രകുത്തുന്നതില്‍ പങ്കില്ല - ഉമര്‍ ഫൈസി...

Read More >>
'മുഖ്യമന്ത്രി പോറ്റിയെ കണ്ടത് തെളിഞ്ഞു, സോണിയ പോറ്റി കണ്ടത് എന്തിനാണെന്ന് പറയാൻ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടോ?'

Dec 26, 2025 08:42 PM

'മുഖ്യമന്ത്രി പോറ്റിയെ കണ്ടത് തെളിഞ്ഞു, സോണിയ പോറ്റി കണ്ടത് എന്തിനാണെന്ന് പറയാൻ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടോ?'

ശബരിമല സ്വര്‍ണ്ണകൊള്ള, ഉണ്ണിക്യഷ്ണന്‍ പോറ്റി മുഖ്യമന്ത്രി ഫോട്ടോ, പ്രതികരിച്ച് വി...

Read More >>
കണ്ണൂർ കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

Dec 26, 2025 08:20 PM

കണ്ണൂർ കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച...

Read More >>
Top Stories

News Roundup