( https://moviemax.in/ ) ഒറ്റവാക്കിൽ മലയാളിക്ക് ആഴത്തിൽ ഓർത്തെടുക്കാനാവുന്ന പ്രതിഭ. അപ്രതീക്ഷിതമായ ശ്രീനിവാസന്റെ വിയോഗത്തിൽ മലയാളികൾ ഒന്നാകെ ഞെട്ടി. മകൻ ധ്യാൻ ശ്രീനിവാസനും വീട്ടിലെത്തി. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കോഴിക്കോട്ടായിരുന്നു ധ്യാൻ.
ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴിയായിരുന്നു ശ്രീനിവാസന്റെ ആരോഗ്യം മോശമായത്. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. ഒരു മണിക്ക് എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ.
Srinivasan passes away, Dhyan Srinivasan to see his father for the last time

































