( https://moviemax.in/ ) നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ താരത്തിന്റെ പുതിയ പടം കാണില്ലെന്ന് ഒരു കൂട്ടം മലയാളികൾ പറഞ്ഞിരുന്നു. ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയിൽ കാത്തിരിപ്പിനൊടുവിലായി ഭഭ ബ തിയേറ്ററുകളിലേക്ക് എത്തി.
ദിലീപും മോഹന്‍ലാലും ബോക്‌സോഫീസ് തൂക്കിയടിച്ചുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദിലീപിന്റെ സിനിമ കാണില്ലെന്ന തരത്തിലുള്ള ബഹിഷ്‌ക്കരണ ഭീഷണികളുമായി ഒരുവിഭാഗം നില്‍ക്കവെയാണ് ചിത്രം റിലീസ് ചെയ്തത്. നേരത്തെ രാമലീല റിലീസ് സമയത്തും ഇതേ പ്രതിസന്ധിയായിരുന്നു ദിലീപ് നേരിട്ടത്.
ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. കഠിനാധ്വാനം ഒരിക്കലും പരാജയപ്പെടില്ലെന്ന് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു. ഇന്ന് ഈ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ അമ്മ സ്വര്‍ഗത്തില്‍ നിന്നും അനുഗ്രഹിച്ചത് പോലെയാണ് എനിക്ക് തോന്നുന്നത്.
എന്റെ കൂടെ ഇവിടെയില്ലെങ്കിലും അമ്മയുടെ അനുഗ്രഹം എപ്പോഴും എനിക്കൊപ്പമുണ്ട്. ഞാനുണ്ടാക്കുന്ന ഓരോ നോട്ടിലും ആ സാന്നിധ്യമുണ്ട്. ഭഭബയുടെ പ്രതികരണം എന്റെ ഹൃദയം നിറയ്ക്കുന്നു. ചിത്രം ഏറ്റെടുത്തവരോട് ഹൃദയം കൊണ്ട് നന്ദി പറയുന്നു. എന്നില്‍ വിശ്വസിച്ച്, എനിക്ക് വേണ്ടി കാത്തിരിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ നിമിഷങ്ങള്‍.
അമ്മ കാരണമാണ് ഞാന്‍ ഈ നിലയില്‍ എത്തിയത്. സ്വര്‍ഗത്തില്‍ നിന്നുള്ള അമ്മയുടെ പ്രാര്‍ത്ഥനയാണ് എന്നെ നയിക്കുന്നത്. എന്റെ ഫാന്‍സിനും, സംഗീതം ഇഷ്ടപ്പെടുന്നവരോടും, എന്നെ സ്‌നേഹിക്കുന്നവരോടും നന്ദി എന്നുമായിരുന്നു ഗോപി സുന്ദറിന്റെ കുറിപ്പ്. അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോയും അദ്ദേഹം പോസ്റ്റിനൊപ്പമായി ചേര്‍ത്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗം. അമ്മ പോയെന്ന് ഇപ്പോഴും താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അമ്മയോടൊപ്പമുള്ള മനോഹരനിമിഷങ്ങള്‍ ഇടയ്ക്ക് സോഷ്യല്‍മീഡിയയിലൂടെയായി പങ്കിടാറുമുണ്ട്.
നിങ്ങള്‍ നിര്‍ത്തി കത്തിച്ചു എന്നാണ് എല്ലാവരും പറയുന്നത്. ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് അടിപൊളി, ഒരു രക്ഷയുമില്ല എന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ തന്നെ വേറെ ലെവലായിരിക്കും സംഗീതം എന്നായിരുന്നു വിലയിരുത്തലുകള്‍. മോഹന്‍ലാലും ദിലീപും ഒന്നിച്ചുള്ള പാട്ടും ഗംഭീരമാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.
ദിലീപിന് മാത്രമല്ല ഗോപി സുന്ദറിനും ശക്തമായ തിരിച്ചുവരവായിരിക്കുകയാണ് ഭഭബ.മലയാളത്തിലേക്ക് ഇനി എന്നാണ് തിരിച്ചുവരുന്നത്, ഇപ്പോള്‍ പടമൊന്നും ഇല്ലേയെന്ന ചോദ്യം കാലങ്ങളായി കേട്ടുകൊണ്ടിരിക്കുകയാണെന്ന് ഗോപി സുന്ദര്‍ പറഞ്ഞിരുന്നു. എല്ലാത്തിനുമുള്ള മറുപടിയാണ് ഈ ചിത്രത്തിലൂടെ തന്നിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കരിയറിലെ മാത്രമല്ല വ്യക്തി ജീവിതത്തിലൂടെ കാര്യങ്ങളുമായും ഒട്ടേറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ഗോപി സുന്ദറിന്. എന്റെ ഗേറ്റിന് പുറത്ത് എന്തൊക്കെ സംഭവിച്ചാലും, അതൊന്നും എന്നെ ബാധിക്കാറില്ല.
നേര്‍ക്കുനേരെ വന്ന് പറയുന്നവരെ മാത്രമേ ഞാന്‍ മൈന്‍ഡ് ചെയ്യാറുള്ളൂ. എന്നാല്‍ വീട്ടുകാരെ പറഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമ്മയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ ആള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരുന്നു. നിയപരമായും പരാതി നല്‍കിയിരുന്നു. ജീവിതത്തില്‍ എല്ലാമെല്ലാമായിരുന്ന അമ്മയെ പറഞ്ഞാല്‍ ഞാന്‍ അടങ്ങിയിരിക്കില്ല എന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു അദ്ദേഹം.
gopisundar bha bha ba music emotionalpost



































