കൊച്ചി: ( www.truevisionnews.com ) എറണാകുളം കോലഞ്ചേരിയില്‍ കിണറ്റില്‍ വീണ് ഡോക്ടര്‍ മരിച്ചു. എറണാകുളം റിനൈ മെഡിസിറ്റിയിലെ ഡോക്ടറായ കാട്ടുമറ്റത്തില്‍ ഡോ. കെ സി ജോയ് (75) ആണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തെ കിണര്‍ വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു ജോയ്. അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കിണര്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആള്‍മറയില്ലാത്ത കിണറായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കിണറ്റില്‍ നിന്നും ഇദ്ദേഹത്തെ പുറത്തെടുത്തു. ഗുരുതരാവസ്ഥയിലായിരുന്ന ഡോക്ടറെ ഉടന്‍ തന്നെ കോലഞ്ചേരി എംഒഎസ്‌സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റിനൈ മെഡിസിറ്റിയിലെ ചീഫ് ഫിസിഷ്യനായ ജോയ് എറണാകുളത്തായിരുന്ന താമസം. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Doctor dies after accidentally slipping and falling into well

































