( https://moviemax.in/ ) ബിഗ് ബോസ് മലയാളം സീസൺ ഏഴ് ഫൈനലിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതനാണ് അക്ബർ ഖാൻ. ഇപ്പോഴിതാ അക്ബറുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ഫസ്മിന സാക്കിർ ചെയ്ത വീഡിയോയാണ് വൈറലാകുന്നത്.
വിവാഹിതനായ അക്ബറിന് ഡേറ്റിങ് ആപ്പായ ടിന്ററിൽ അക്കൗണ്ടുണ്ടെന്നതും താരം ആപ്പിൽ കയറി ചാറ്റിങ്ങും ഫോൺ നമ്പർ ഷെയറിങ്ങും നടത്താറുണ്ടെന്നും പറയുകയാണ് ഫസ്മീന.
കേരളത്തിൽ പോപ്പുലറായി നിൽക്കുന്ന മൂന്ന് ഡേറ്റിങ് ആപ്പുകളാണ് ഉള്ളത്. ടിന്റർ, ബംബിൾ, അരികെ എന്നിവയാണ് അത്. അഹാന കൃഷ്ണയൊക്കെ ഈ ആപ്പുകളിൽ ചിലതിന്റെ പ്രമോഷൻ വീഡിയോ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു ഫസ്മീന പറഞ്ഞ് തുടങ്ങി. നിങ്ങൾക്ക് എല്ലാവർക്കും സുപരിചിതനാണ് ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായിരുന്ന ഗായകനായ അക്ബർ ഖാൻ. വളരെ പോപ്പുലറായ ആളാണ്.
ഞാൻ പുള്ളിയുടെ ഫാൻ ഒന്നും അല്ല. പക്ഷെ ബിഗ് ബോസിലെ പുള്ളിയുടെ ഗെയിം എനിക്ക് ഇഷ്ടമായിരുന്നു. പുള്ളിയുടെ പാട്ടും ഇഷ്ടമാണ്. അക്ബർ, റെന, ആദില നൂറ തുടങ്ങിയവരായിരുന്നു ഇക്കഴിഞ്ഞ സീസണിൽ എന്റെ ഫേവറേറ്റ്സ്. എനിക്ക് അദ്ദേഹത്തോട് വ്യക്തി വൈരാഗ്യമൊന്നും ഇല്ല. അങ്ങനെയുള്ള സംഭവങ്ങളുടെ പേരിൽ ഒന്നും ഞാൻ വീഡിയോ ചെയ്യുന്നത് അല്ല.
അക്ബറിന് ടിന്റർ പ്രൊഫൈലുണ്ട്. കഴിഞ്ഞ ദിവസം ഒരാൾ എനിക്ക് അയച്ച് തന്നതാണ് ഈ വിവരങ്ങൾ. ഈ അക്കൗണ്ട് ഫേക്കായി കൂടെയെന്ന് നിങ്ങൾക്ക് തോന്നാം. ഫേക്കായിട്ടുള്ള കാര്യത്തെ കുറിച്ച് സംസാരിക്കുകയാണോയെന്ന് ചോദിക്കുന്നവരോട്... അക്ബറിന്റെ അക്കൗണ്ടിന് ബ്ലു ടിക്കുണ്ട്. വെരിഫൈഡാണ്. അക്ബർ തന്നെയാണോയെന്ന് ആപ്പിലെ ചാറ്റിനിടെ ഒരു പെൺകുട്ടി ചോദിച്ചപ്പോൾ അതെ എന്ന് അക്ബർ മറുപടി നൽകിയിട്ടുണ്ട്.
അറിയാവുന്ന പബ്ലിക്ക് ഫിഗറിനെ ടിന്ററിൽ കണ്ടതുകൊണ്ടാണ് ആ കുട്ടി റിയൽ അക്ബർ ഖാൻ തന്നെയാണോയെന്ന് അറിയാനായി ചോദിച്ചത്. എങ്ങനെ വിശ്വസിക്കുമെന്ന് ആ പെൺകുട്ടി ചോദിച്ചപ്പോൾ... താൻ വിശ്വസിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് അക്ബർ തിരിച്ച് ചോദിച്ചത്.
ഐഡൻ്റി കാണിക്കാൻ പുള്ളി റെഡിയാണെന്നത് അതിൽ നിന്ന് തന്നെ വ്യക്തമാണ്. മാത്രമല്ല നമ്പർ നൽകാനും അക്ബർ തയ്യാറായി. അത് കണ്ടപ്പോൾ എനിക്ക് വന്നൊരു സംശയമാണ്... ഇത്രയധികം സ്പോട്ട് ലൈറ്റിൽ നിൽക്കുന്നൊരാൾ നമ്പർ ഷെയർ ചെയ്യുമോ എന്നത്. പക്ഷെ പുള്ളി ആ കുട്ടിക്ക് നമ്പർ കൊടുത്തു. അതാണ് ഏറ്റവും കോമഡി. രണ്ട് മിനിറ്റിലെ ചാറ്റുകൊണ്ട് ഒരു പരിചയവുമില്ലാത്ത ആൾക്ക് അക്ബർ നമ്പർ കൊടുത്തു. നമ്പറും ഒറിജിനലായിരുന്നു.
മാത്രമല്ല ആ പെൺകുട്ടിയെ കൂടുതൽ പരിചയപ്പെടാനും അടുത്ത് അറിയാനുമുള്ള ആഗ്രഹവും അക്ബർ പ്രകടിപ്പിച്ചു. അത് എന്തിനാണ് എന്ന് മനസിലായില്ല. ഇങ്ങനൊക്കെ ഒരാളോട് സംസാരിച്ചാൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നവരോട്... പുള്ളിയുടെ വിവാഹം കഴിഞ്ഞതാണ്. ഒരു ഭാര്യ അദ്ദേഹത്തിനെ കാത്തിരിപ്പുണ്ട്. അങ്ങനൊരാൾ ഡേറ്റിങ് ആപ്പിൽ അക്കൗണ്ടെടുത്ത് മറ്റൊരു പെൺകുട്ടിക്ക് നമ്പർ കൊടുക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല.
ആ പെൺകുട്ടി പിന്നീട് മനസിലാക്കി അക്ബറിന്റെ വിവാഹം കഴിഞ്ഞതാണെന്ന്. അതോടെ അക്ബറുമായുള്ള കോൺവർസേഷൻ ഉടനെ തന്നെ അവസാനിപ്പിച്ചു. അഥവാ ആ പെൺകുട്ടി അക്ബറിന്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞില്ലായിരുന്നുവെങ്കിൽ ആ ചാറ്റ് എവിടെപോയി അവസാനിച്ചേനേ? ഒന്ന് ചിന്തിച്ച് നോക്കൂ.
കാരണം നമ്പർ വരെ പുള്ളി കൊടുത്തു ഫസ്മീന പറഞ്ഞു. അക്ബർ നൽകിയ നമ്പർ റിയലാണോയെന്ന് അറിയാൻ അക്ബറിന് ഫസ്മീനയും മെസേജ് അയയ്ക്കുകയും ഡേറ്റിങ് ആപ്പിലെ കാര്യങ്ങളെ കുറിച്ച് അറിഞ്ഞുവെന്ന രീതിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷെ അക്ബർ മറുപടി നൽകാൻ കൂട്ടാക്കിയില്ല. എല്ലാ ചാറ്റിന്റെയും സ്ക്രീൻഷോട്ടുകളും ഫസ്മീന പങ്കുവെച്ചു.
Akbar Khan dating app chatting, relationship with girl, YouTuber rages against Akbar




































