( https://moviemax.in/ ) രഞ്ജിനി ഹരിദാസിനെ കുറിച്ച് മലയാളികളോട് സംസാരിക്കാൻ മുഖവുരയുടെ ആവശ്യമില്ല. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി കേരളക്കരയ്ക്ക് പ്രിയപ്പെട്ടവളാണ് താരം.
ഇപ്പോഴിതാ രഞ്ജിനി പങ്കുവെച്ച ഇൻസ്റ്റഗ്രാമിലെ പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മഴവിൽ മ്യൂസിക്ക് അവാർഡ്സിൽ അവതാരക റോളിൽ ഇത്തവണയും രഞ്ജിനിയുണ്ട്. പുരസ്കാരനിശകളിൽ അവതാരകയായി പ്രത്യക്ഷപ്പെടുമ്പോൾ മോഡേൺ വസ്ത്രങ്ങളും അതിനിണങ്ങുന്ന മേക്കപ്പുമെല്ലാമാണ് രഞ്ജിനി പൊതുവെ ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ പതിവിൽ നിന്നും വ്യത്യസ്തമായി പട്ടുസാരിയിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.
ഗ്രേപ്പ് വൈൻ നിറത്തിലുള്ള സോഫ്റ്റ് സിൽക്ക് സാരിയായിരുന്നു രഞ്ജിനിയുടെ വേഷം. ഹെവി വർക്കുള്ള സാരിയായിരുന്നതുകൊണ്ട് തന്നെ സിംപിൾ വർക്കുള്ള രീതിയിലായിരുന്നു ബ്ലൗസ് ഡിസൈൻ ചെയ്തിരുന്നത്. മിലൻ ഡിസൈനാണ് താരത്തിന് വേണ്ടി സാരി സ്പോൺസർ ചെയ്തത്.
സാരിക്ക് ഇണങ്ങുന്ന തരത്തിൽ ഒരു ട്രെഡീഷണൽ ആന്റിക്ക് മോഡലിൽ ഉൾപ്പെടുന്ന മാലയും കമ്മലുകളും വളകളും രഞ്ജിനി ധരിച്ചിരുന്നു. ലൂസ് ഹെയർസ്റ്റൈലായിരുന്നു താരം തെരഞ്ഞെടുത്തത്.
https://www.instagram.com/p/DSXwnvGkijd/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
മലയാളി ആണെങ്കിൽ കൂടിയും സാരി ലുക്കിൽ രഞ്ജിനി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് അപൂർവമാണ്. സാരി ധരിക്കുമ്പോഴും അത് വളരെ സിംപിളായിരിക്കും. അടുത്ത കാലത്തൊന്നും ട്രെഡീഷണൽ ലുക്കിൽ അതീവ സുന്ദരിയായി രഞ്ജിനി എവിടേയും പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ പുതിയ ഫോട്ടോ അതിവേഗത്തിൽ വൈറലായി.
ഞാൻ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ അപൂർവ്വമായി മാത്രമെ ധരിക്കാറുള്ളൂ. പക്ഷെ ചിലപ്പോൾ അത് ഒരു രസമായിരിക്കും.. അല്ലേ എന്ന് ക്യാപ്ഷൻ നൽകിയാണ് രഞ്ജിനി ഫോട്ടോ പങ്കുവെച്ചത്. ഒപ്പം കുലസ്ത്രീ എന്ന ഹാഷ്ടാഗും ചേർത്തിരുന്നു.
ജാൻമോനി ദാസാണ് രഞ്ജിനിയെ അതീവ സുന്ദരിയായി ഒരുക്കിയത്. നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ആയിരുന്നു മഴവിൽ മ്യൂസിക്ക് അവാർഡ്സിൽ രഞ്ജിനിക്കൊപ്പമുള്ള മറ്റൊരു അവതാരക.
ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും രഞ്ജിനി പങ്കുവെച്ചിട്ടുണ്ട്. രണ്ട് പേരും സാരിയിൽ അതീവ സുന്ദരിയായിട്ടുണ്ടെങ്കിലും ഫ്രെയിം തൂക്കിയത് രഞ്ജിനിയാണെന്നാണ് കമന്റുകൾ. പങ്കൻ പിങ്കിയായി... രഞ്ജിനിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല. എന്നും ഇത് പരീക്ഷിച്ചാൽ കണ്ണ് കിട്ടുമെന്നാണ് ഒരാൾ കുറിച്ചത്. രഞ്ജിനിയാണെന്ന് തന്നെ തോന്നുന്നില്ല വേറൊരു വൈബായി എന്നും ചിലർ കുറിച്ചു.
എഐ ജനറേറ്റഡ് പിക്കാണെയെന്നുള്ള സംശയവും ചിലർ പ്രകടിപ്പിച്ചു. പ്രായം നാൽപ്പത്തിമൂന്ന് പിന്നിട്ടുവെങ്കിലും ഫിറ്റ്നസിനും മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനും എന്നും പ്രാധാന്യം നൽകുന്നയാളാണ് രഞ്ജിനി.
യാത്രകളോടും ഡോഗ്സിനോടുമാണ് സ്റ്റേജ് കഴിഞ്ഞാൽ രഞ്ജിനിക്ക് ഏറെ പ്രിയം. രഞ്ജിനി ഹരിദാസ് എന്ന പേരിൽ ആരംഭിച്ച യുട്യൂബ് ചാനലുമായും താരം സജീവമാണ്. അടുത്തിടെ രഞ്ജിനിയുടെ ചാറ്റ്ഷോയിൽ അതിഥിയായി നടി ഉർവശി എത്തിയത് ശ്രദ്ധനേടിയിരുന്നു.
Ranjini Haridas, new post, looks absolutely beautiful in a silk saree






























