പടയപ്പയെയും കടത്തിവെട്ടി വിജയ്; ബോക്സ് ഓഫീസിൽ 'ഗില്ലി' കൊടുങ്കാറ്റ്

പടയപ്പയെയും കടത്തിവെട്ടി വിജയ്; ബോക്സ് ഓഫീസിൽ 'ഗില്ലി' കൊടുങ്കാറ്റ്
Dec 18, 2025 09:13 PM | By Kezia Baby

(https://moviemax.in/) രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് 'പടയപ്പ'. കെ എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു.

നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം ഇന്ത്യ ഒട്ടാകെ റീ റിലീസ് ചെയ്‌തു. വമ്പൻ വരവേൽപ്പാണ് തലൈവർ ആരാധകർ സിനിമയ്ക്ക് നൽകുന്നത്.

ആദ്യ മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 11 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം സിനിമ നാല് കോടിയോളമാണ് സിനിമ നേടിയത്. ഇതോടെ റീ റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ചിത്രമായി പടയപ്പ മാറി.

72 കോടി നേടിയ ബാഹുബലി ദി എപ്പിക്ക് ആണ് ഒന്നാം സ്ഥാനത്ത്. 41 കോടി നേടിയ സനം തേരി കസം രണ്ടാം സ്ഥാനത്ത്. 40 കോടിയുമായി ബോളിവുഡ് ചിത്രം തുമ്പാട് ആണ് മൂന്നാം സ്ഥാനത്ത്. വിജയ് ചിത്രം ഗില്ലി ആണ് നാലാം സ്ഥാനത്ത്. 26 കോടിയാണ് ഗില്ലിയുടെ റീ റിലീസ് കളക്ഷൻ.

രജനിയുടെ മുൻ റീ റിലീസുകളായ ബാബ 5.3 കോടിയും ദളപതി 3.1 കോടിയുമാണ് നേടിയത്. ആദ്യ വീക്കെൻഡിൽ തന്നെ ഈ കളക്ഷൻ പടയപ്പ മറികടന്നിരിക്കുകയാണ്. സിനിമയ്ക്ക് ഓവർസീസ് റീലീസ് ഇല്ലാത്തത് ആരാധകർക്ക് നിരാശയാണ്.

ഓവർസീസ് റിലീസ് കൂടി ഉണ്ടായിരുന്നെങ്കിൽ ഗില്ലിയുടെ റീ റിലീസ് കളക്ഷൻ പടയപ്പക്ക് മറികടക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. തിയേറ്ററിനകത്തെ ആഘോഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും രജനി ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.

വമ്പൻ റിലീസ് ആണ് സിനിമയ്ക്ക് തമിഴ്നാട്ടിൽ ലഭിച്ചിരിക്കുന്നത്. രജനിയുടെ പഞ്ച് ഡയലോഗിനൊത്ത് ആർപ്പുവിളിക്കുകയും ഗാനങ്ങൾക്കൊത്ത് ഡാൻസ് ചെയ്യുകയും ചെയ്യുന്ന തലൈവർ ആരാധകരെ വിഡിയോയിൽ കാണാം.

സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ നടക്കുകയാണെന്ന് നേരത്തെ രജനി വെളിപ്പെടുത്തിയിരുന്നു. 'സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥയെപ്പറ്റിയുള്ള ചർച്ചകൾ നടക്കുകയാണ്. 'പടയപ്പ 2 -നീലാംബരി' എന്നാണ് കഥയുടെ പേര്. സിനിമയുടെ കഥയും മറ്റു കാര്യങ്ങളും കൃത്യമായി വന്നാൽ ആരാധകർക്ക് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാം', എന്നായിരുന്നു രജനിയുടെ വാക്കുകൾ



'Ghilli' storms the box office

Next TV

Related Stories
'ദിലീപ് പറയാൻ ഉള്ളത് മുഴുവൻ നാട്ടുകാരോട് പറഞ്ഞു, ഒറ്റ വാക്കിൽ പറഞ്ഞാൽ അഴിഞ്ഞാട്ടം'; ഭഭബ കണ്ട ശേഷം സായ് ക‍ൃഷ്ണ

Dec 18, 2025 03:04 PM

'ദിലീപ് പറയാൻ ഉള്ളത് മുഴുവൻ നാട്ടുകാരോട് പറഞ്ഞു, ഒറ്റ വാക്കിൽ പറഞ്ഞാൽ അഴിഞ്ഞാട്ടം'; ഭഭബ കണ്ട ശേഷം സായ് ക‍ൃഷ്ണ

ഭഭബ, ദിലീപ്-മോഹൻലാൽ സിനിമ, അനുഭവം പങ്കുവെച്ച് മുൻ ബി​ഗ് ബോസ് താരം സായ്...

Read More >>
വീണ്ടും ഒന്നിക്കാൻ ലിജോയും ഇന്ദ്രജിത്തും; ആകാംക്ഷയിൽ ആരാധകർ

Dec 18, 2025 11:49 AM

വീണ്ടും ഒന്നിക്കാൻ ലിജോയും ഇന്ദ്രജിത്തും; ആകാംക്ഷയിൽ ആരാധകർ

ലിജോ ജോസ് പെല്ലിശേരി, ഇന്ദ്രജിത്ത് സുകുമാരൻ ,പുതിയ...

Read More >>
ഭാഗ്യലക്ഷ്മിയുടേത് ഇരട്ടത്താപ്പോ? അന്ന് രാമലീലയ്ക്ക് ഡബ്ബ് ചെയ്തു, ഇന്ന് മോഹൻലാലിനെതിരെ വിമർശനം; പഴയ കള്ളി വെളിച്ചത്താക്കി സുരേഷ് കുമാർ

Dec 17, 2025 05:01 PM

ഭാഗ്യലക്ഷ്മിയുടേത് ഇരട്ടത്താപ്പോ? അന്ന് രാമലീലയ്ക്ക് ഡബ്ബ് ചെയ്തു, ഇന്ന് മോഹൻലാലിനെതിരെ വിമർശനം; പഴയ കള്ളി വെളിച്ചത്താക്കി സുരേഷ് കുമാർ

മോഹൻലാൽ ബിബിബി പോസ്റ്റർ, ഭാഗ്യലക്ഷ്മി വിവാദം, ദിലീപ് കുറ്റവിമുക്തൻ, രാമലീല ഡബ്ബിങ്, നടിയെ ആക്രമിച്ച...

Read More >>
 'മിണ്ടിയും, പറഞ്ഞും' ഹിറ്റടിക്കുമോ ...? ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രത്തിന്റെ ടീസർ പുറത്ത്

Dec 17, 2025 04:27 PM

'മിണ്ടിയും, പറഞ്ഞും' ഹിറ്റടിക്കുമോ ...? ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രത്തിന്റെ ടീസർ പുറത്ത്

മിണ്ടിയും, പറഞ്ഞും, ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രം, ടീസർ പുറത്ത്...

Read More >>
Top Stories










News Roundup






GCC News