( https://moviemax.in/ ) വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് ഇച്ചാപ്പി. കല്യാണ സാരിയെടുക്കാന്‍ പോയതും, അപ്രതീക്ഷിതമായി പേളിയെ കണ്ടെത്തിയതിനെക്കുറിച്ചും ഇച്ചാപ്പി വാചാലയായിരുന്നു. പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളോട് പൊരുതി മുന്നേറിയ ഇച്ചാപ്പി എന്ന ശ്രീലക്ഷ്മി സെലിബ്രിറ്റികള്‍ക്കും പരിചിതയാണ്.
പേളിയും ഇച്ചാപ്പിയുടെ വിശേഷങ്ങള്‍ സ്‌റ്റോറിയിലൂടെ പങ്കിടാറുണ്ട്. കല്യാണത്തിന് മുന്നോടിയായി അച്ഛനും അമ്മയ്ക്കും പുത്തന്‍ ഡ്രസുകളൊക്കെ വാങ്ങിയിരുന്നു. ഇവര്‍ ഷൈന്‍ ചെയ്യേണ്ട ചടങ്ങാണല്ലോ വരുന്നത്.
വീട്ടിലെ പണികളൊക്കെ നടന്ന് വരികയാണ്. മോളുടെ കല്യാണമാണ്, മോള്‍ ഞങ്ങളെയൊക്കെ ഇട്ടേച്ച് പോവുകയാണ് എന്നായിരുന്നു അമ്മ പറഞ്ഞത്. ഇട്ടേച്ച് പോവാനോ എന്ന് ഇച്ചാപ്പി ചോദിച്ചപ്പോള്‍ എന്നാലും മോള്‍ പോയി ജീവിക്കട്ടെ എന്നായിരുന്നു അമ്മയുടെ മറുപടി.
കഴിഞ്ഞ വര്‍ഷം അമ്മയ്ക്ക് വയ്യാതെയായി, ഈ വീട് ശോകമൂകമായിരുന്നു. അമ്മയ്ക്ക് അസുഖം വന്നതോടെ അച്ഛനും സങ്കടത്തിലായിരുന്നു. ഈ വര്‍ഷമായപ്പോള്‍ ഞങ്ങളെല്ലാം ഹാപ്പിയായി. കൊച്ചിന്റെ ഇഷ്ടം നോക്കിയാണ് കല്യാണം നടത്തുന്നത്. അവളുടെ സന്തോഷമാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. സ്വന്തം ചെലവിലാണ് മോള്‍ ഇതെല്ലാം നടത്തുന്നത്. അതില്‍ ഞങ്ങള്‍ക്കൊരുപാട് സന്തോഷമുണ്ട്.
എന്റെ കഥകളൊക്കെ നിങ്ങള്‍ക്ക് അറിയാവുന്നതല്ലേ. നമ്മുടെ കുറച്ച് ബന്ധുക്കളും, സുഹൃത്തുക്കളുമൊക്കെയായി സിംപിളായാണ് കല്യാണം. ഞാനും അപ്പുവും ഒന്നിച്ചുള്ള ഫോട്ടോ എ ഐ വെച്ച് കല്യാണ ഫോട്ടോ പോലെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അത് കണ്ടതും അമ്മയ്ക്ക് സങ്കടം വന്നു.
മോളുടെ കല്യാണം കഴിഞ്ഞല്ലേയെന്ന് ഇവിടെയുള്ളവര്‍ ചോദിച്ചപ്പോള്‍ അമ്മ ഞെട്ടിപ്പോയി. മീഡിയ ഒക്കെ വന്ന് കല്യാണം കവര്‍ ചെയ്യാനും മാത്രം ഞാന്‍ വളര്‍ന്നു എന്ന് തോന്നുന്നില്ല. അതുകൊണ്ട് തികച്ചും പ്രൈവറ്റായാണ് കല്യാണം നടത്തുന്നത്. അതിനാലാണ് കല്യാണത്തീയതി പുറത്തുവിടാത്തതെന്നും ഇച്ചാപ്പി വ്യക്തമാക്കിയിരുന്നു.
പേളി ചേച്ചിയാണ് കല്യാണ സാരി സെലക്ട് ചെയ്തത്. അതിന്റെ കളര്‍ ഏതാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കല്യാണത്തിന്റെ അന്ന് കാണാമല്ലോ. എന്റെ വ്‌ളോഗിലും ഇന്‍സ്റ്റഗ്രാമിലൂടെയായി കല്യാണ വീഡിയോയും ചിത്രങ്ങളും ഞാന്‍ പുറത്തുവിടും എന്നും ഇച്ചാപ്പി പറഞ്ഞിരുന്നു. വിവാഹം ലളിതമായി നടത്തുന്നതിനെക്കുറിച്ചും, തീയതി പരസ്യമാക്കാത്തതിന് പിന്നിലെ കാരണത്തെക്കുറിച്ചും പറഞ്ഞുള്ള എഴുത്ത് വീഡിയോയുടെ മുകളിലായി പിന്‍ ചെയ്ത് വെച്ചിട്ടുണ്ട്.
ഏറ്റവും മനോഹരമായ ആ ദിവസത്തെ ഓര്‍മ്മിക്കാന്‍ ചില നല്ല ഓര്‍മ്മകള്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കല്യാണം എവിടെ വെച്ചാണെന്നോ, എന്നാണെന്നോ ഞാന്‍ പറയുന്നില്ല. ഫേക്ക് ഫോട്ടോ പ്രചരിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ചും ഇച്ചാപ്പി കമന്റില്‍ വ്യക്തമാക്കിയിരുന്നു.
കല്യാണം കഴിഞ്ഞാലും അവരെ വിട്ട് പോവരുത്. അവര്‍ക്ക് മോള്‍ മാത്രമേയുള്ളൂ. അച്ഛന്റെയും അമ്മയുടെയും മുഖത്തെ തെളിച്ചും, അതുമതി ജീവിതത്തില്‍ സന്തോഷിക്കാന്‍. പുറമെ കളിച്ച് ചിരിക്കുകയാണെങ്കിലും അവരുടെ മനസ് വിങ്ങുന്നത് കാണാന്‍ പറ്റുന്നുണ്ട്.
അവരെ സ്‌നേഹിക്കുന്നത് പോലെ തന്നെ അപ്പുവിന്റെ അച്ഛനെയും അമ്മയേയും സ്‌നേഹിക്കണം. അച്ഛന്‍ ഇതാദ്യമായാണ് ഇത്രയും സംസാരിച്ച് കാണുന്നത്. തുടങ്ങിയ കമന്റുകളായിരുന്നു വീഡിയോയുടെ താഴെ വന്നത്.
Ichappi wedding, new post on social media



































