( https://moviemax.in/) ദിലീപ് സിനിമകൾ ബഹിഷ്കരിക്കണമെന്ന് ഒരു വിഭാഗം ആഹ്വാനം ചെയ്യുമ്പോഴും തിയേറ്ററുകൾ നിറഞ്ഞോടുകയാണ് ദിലീപ്-മോഹൻലാൽ സിനിമ ഭഭബ. ഇതിനോടകം ഭഭബ തിയേറ്റർ പൂരപ്പറമ്പാക്കി കഴിഞ്ഞു. ആദ്യ ഷോ കഴിഞ്ഞതോടെ എല്ലായിടത്ത് നിന്നും സിനിമയ്ക്ക് പോസിറ്റീവ് റെസ്പോൺസാണ് ലഭിക്കുന്നത്. ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റ് പോകുന്നത്. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയശേഷം ഭഭബ കണ്ട അനുഭവം പങ്കുവെക്കുകയാണ് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ.
ആഘോഷിക്കാനും ആർമാദിക്കാനും മാത്രമായി തിയേറ്ററിൽ കയറാൻ ആഗ്രഹിക്കുന്നവർക്ക് കാണാൻ പറ്റിയ സിനിമയാണെന്നും ലാലേട്ടന് വേണ്ടി വീണ്ടും താൻ ഭഭബ കാണുമെന്നും സായ് കൃഷ്ണ പറയുന്നു. ഭഭബ സിനിമ കണ്ടു... ഒറ്റ വാക്കിൽ പറഞ്ഞാൽ അഴിഞ്ഞാട്ടം. ലോജിക്ക്, കഥ, സെൻസ്, സംവിധാനം ഒന്നും നോക്കാതെ പോയിരുന്ന കാണാവുന്ന സിനിമയാണ്.
ആഘോഷിക്കാനും ആർമാദിക്കാനും മാത്രമായി തിയേറ്ററിൽ കയറിയാൽ മതി. ദിലീപ് എന്ന വ്യക്തിക്ക് എന്തൊക്കയോ പറയാനുണ്ടായിരുന്നു... അതൊക്കെ അയാൾ ഇങ്ങോട്ട് കാശ് വാങ്ങി അഭിനയിച്ച് അത് മുഴുവൻ നാട്ടുകാരോട് പറഞ്ഞു. എല്ലാം നേരിട്ട് പറയുകയാണ്. ദിലീപ് പറഞ്ഞ് സ്ക്രിപ്റ്റ് എഴുതിച്ചതാണെന്ന് തോന്നുന്നു. അതുപോലെയാണ് ഓരോ ഡയലോഗും. അവയെല്ലാം കയ്യടിയോടെയാണ് ആളുകൾ ഏറ്റെടുത്തിട്ടുള്ളത്.
അതിന് എതിരെ എന്തായാലും എതിർപ്പും വിമർശനങ്ങളും വരും. സ്റ്റേറ്റിനിട്ടുള്ള അടിയാണ് ഓരോ ദിലീപ് ഡയലോഗുകളും. സിനിമ അഴിഞ്ഞാടി എന്ന ഫീൽ വന്നത് ലാലേട്ടന്റെ എൻട്രിയോടെയാണ്. അഴിഞ്ഞാട്ടം... അട്ടഹാസമായിരുന്നു. ഡാൻസ് നമ്പറിൽ ദിലീപിനെ അല്ല ലാലേട്ടനെയാണ് ശ്രദ്ധിച്ചത്. അദ്ദേഹം അത് ഗംഭീരമായി ചെയ്തു. ഒരു സ്പൂഫ് സിനിമ പോലെയാണ്. പീക്ക് സ്പൂഫ് പടമാണ്. ഫസ്റ്റ് ഹാഫിലെ ചില രംഗങ്ങൾ അതേസമയം ക്രിഞ്ച് അടിപ്പിച്ചിട്ടുമുണ്ട്.
താരങ്ങൾ അവർ മുമ്പ് ചെയ്ത് വെച്ചിട്ടുള്ള മാസ്റ്റർ പീസ് സാധനങ്ങൾ തന്നെയാണ് ഭഭബയിലും അവതരിപ്പിച്ചിരിക്കുന്നത്. അവർ തന്നെ ഭയങ്കര ത്രില്ലിലാണ് അവരുടെ മാസ്റ്റർ പീസ് സാധനങ്ങൾ ഭഭബയിൽ അവതരിപ്പിച്ചിരിക്കുന്നത്. കഥയും ലോജിക്കും ഒന്നും ഇതിൽ നോക്കിയിട്ട് കാര്യമില്ല. കൊടുക്കാനുള്ളവർക്കെല്ലാം കൊടുത്തിട്ടുണ്ട്. വാങ്ങിക്കാനുള്ളവർക്ക് കൈനീട്ടി വാങ്ങിക്കാം. ദിലീപിന്റെ ക്യാരക്ടർ അഴിഞ്ഞാടുന്ന ഭ്രാന്തൻ കഥാപാത്രമാണ്.
കഥയൊന്നും ഫസ്റ്റ് ഹാഫിൽ കാണാൻ കഴിയില്ല. ഫസ്റ്റ് ഹാഫ് ലോയുമായിരുന്നു. ധനഞ്ജയ് ശങ്കർ പക്ക ലാലേട്ടൻ ഫാനാണെന്നത് സിനിമ കാണുമ്പോൾ വ്യക്തമാണ്. ലാലേട്ടന്റെ ഭാഗങ്ങൾ അതുപോലെയാണ് അദ്ദേഹം എടുത്തിരിക്കുന്നത്. ലാലേട്ടന്റെ എൻട്രിയോടെ പടം മൊത്തത്തിൽ മാറി. ലാലേട്ടനെ എങ്ങനെ കാണണമെന്ന് ആഗ്രഹിച്ചോ അതെല്ലാം ഈ സിനിമയിലുണ്ട്. ദിലീപ് ഫാൻസിനേക്കാൾ അഴിഞ്ഞാടുക മോഹൻലാൽ ഫാൻസാണ്.
അതുപോലെ മലയാള സിനിമയിലെ സ്ഥിരം സൈക്കോ വില്ലൻ പോലീസായി സാന്റി മാസ്റ്റർ മാറുമെന്ന് തോന്നുന്നുണ്ട്. പുള്ളി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. ഫസ്റ്റ്ഹാഫിൽ ദിലീപിന്റെ അഴിഞ്ഞാട്ടമാണ്. അഴിഞ്ഞാട്ടവും കഥയും കിടക്കുന്നത് സെക്കന്റ് ഹാഫിലാണ്. മ്യൂസിക്ക് മൊത്തത്തിൽ ലോയാണെന്ന് തോന്നി. എല്ലാവർക്കും കേറി എഞ്ചോയ് ചെയ്യാൻ പറ്റുന്ന പടമായി തോന്നി. കൊള്ളേണ്ടവർക്ക് നന്നായി കൊള്ളും.
സ്റ്റേറ്റ് വരെ ഈ സിനിമയ്ക്ക് എതിരെ തിരിയാനുള്ള സാധ്യതയുണ്ടെന്നും സായ് കൃഷ്ണ പറയുന്നു. പ്രിൻസ് ആന്റ് ഫാമിലിക്കുശേഷം റിലീസ് ചെയ്യുന്ന സിനിമയാണ് ഭഭബ. മോഹൻലാലും ദിലീപിനൊപ്പം എത്തുന്നുവെന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ ഹൈപ്പിന്റെ പീക്കിലായിരുന്നു സിനിമ. മോഹൻലാലിനെ എങ്ങനെ കാണണമെന്നാണോ മലയാളി ആഗ്രഹിക്കുന്നത് ആ ചേരുവകളെല്ലാം ഭഭബയിലുണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
ഗില്ലി ബാബു എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിലുണ്ട്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
Former Bigg Boss star Sai Krishna shares his experience with Bhabhaba, a Dileep-Mohanlal movie



































