പാലക്കാട്: ( www.truevisionnews.com ) ധോണിയിൽ കാറിന് തീപിടിച്ച് മരിച്ചത് കാർ ഉടമ പോൾ ജോസഫ് തന്നെയെന്ന് പൊലീസ്. പോൾ ജോസഫ് ഇന്നലെ രാവിലെയാണ് കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയില്ല. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബപ്രശ്നമുണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കാറിന് തീപിടിച്ച് മരണമുണ്ടായത്. റോഡരികിൽ നിർത്തിയിട്ട കാർ കത്തുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണച്ചു. അപ്പോഴെക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു.
Body of man killed in Dhoni car fire identified car owner Paul Joseph


































