( https://moviemax.in/ ) സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. രഞ്ജുവിന്റെതായി സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകളും സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് പറയാറുള്ള നിലപാടുകളും എല്ലാം പലപ്പോഴും ചർച്ച വിഷയമായി മാറുകയും എല്ലാം ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ഒട്ടുമിക്ക താരസുന്ദരിമാരുടെയും പെർഫെക്ട് ലുക്കിന് പിന്നിൽ രഞ്ജു രഞ്ജിമാറാണ്.
ഇപ്പോഴിതാ തനിക്ക് അടുപ്പമുള്ള മലയാള സിനിമയിലെ നായികമാരെ കുറിച്ചും അവരുമായുള്ള ആത്മബന്ധം എത്ര ആഴത്തിലുള്ളതാണെന്നും വെളിപ്പെടുത്തുകയാണ് ദി റിയാലിറ്റി ബൈ സരികയ്ക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജു രഞ്ജിമാർ. തനിക്ക് ഏറ്റവും അടുപ്പമുള്ളത് മംമ്തയാണെന്നാണ് രഞ്ജു രഞ്ജിമാർ പറയുന്നത്.
യാത്രകൾ പോലും മാറ്റിവെച്ച് മംമ്തയ്ക്ക് മേക്കപ്പ് ചെയ്യാനായി താൻ പോയിട്ടുണ്ടെന്നും അത്രത്തോളം തനിക്ക് പ്രിയപ്പെട്ടവളാണ് മംമ്തയെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. എത്ര തിരക്കാണെങ്കിലും മംമ്തയ്ക്ക് വേണ്ടി മേക്കപ്പ് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്.
മംമ്തയ്ക്ക് വേണ്ടി ഒരു യാത്രപോലും മാറ്റിവെച്ചയാളാണ് ഞാൻ. അതുപോലെ എനിക്ക് വേണ്ടി മംമ്ത എനിക്ക് സൗകര്യപ്രദമായ ദിവസങ്ങളിൽ ഷൂട്ടിങുകൾ വെച്ചിട്ടുണ്ട്. മംമ്തയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
അവളെ പൂവിട്ട് പൂജിക്കാൻ എനിക്ക് തോന്നിയിട്ടുണ്ട്. അത്രത്തോളം വേദന സഹിച്ചൊരാളാണ്. മംമ്തയിൽ നിന്നൊക്കെ കിട്ടിയിട്ടുള്ള ചെറിയ അംശങ്ങളായിരിക്കും എന്നേയും ഫയർ ഗേളാക്കുന്നത്. അവൾ വേദനകൊണ്ട് ഇരിക്കുന്നത് ഞാൻ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. ദൈവങ്ങളോട് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട് മംമ്തയുടെ അസുഖം അവളിൽ നിന്നും മാറ്റി എനിക്ക് തരാൻ.
അവളെ രക്ഷിക്കൂവെന്ന് ദൈവങ്ങളോട് ഞാൻ ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട്. അത്രയും കാലിബറും ടാലന്റും സൗന്ദര്യവും ഉള്ള നടിയാണ്. അവളുടെ കഴിവ് വെച്ച് പെർഫോം ചെയ്യാൻ പറ്റുന്ന പല സിനിമകളും മംമ്തയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അത് എനിക്ക് ഒരുപാട് വിഷമമുണ്ടാക്കിയ ഒന്നാണ്. മംമ്ത ബോളിവുഡിൽ എത്തണമെന്ന് അടുത്തിടെ വരെ ഞാൻ അവളോട് പറഞ്ഞിരുന്നു രഞ്ജു രഞ്ജിമാർ പറയുന്നു.
ഓരോ ആർട്ടിസ്റ്റുകളും എനിക്ക് ഓരോ പാഠങ്ങളാണ്. റിമിക്കൊപ്പം യാത്ര ചെയ്യുമ്പോൾ ഫാമിലി മെമ്പർക്കൊപ്പം യാത്ര ചെയ്യുന്ന ഫീലാണ്. പലപ്പോഴും യാത്ര കഴിഞ്ഞ വരുമ്പോൾ എനിക്കായി അവൾ ഓരോ സാധനങ്ങൾ വാങ്ങും. അത് എപ്പോഴാണ് വാങ്ങുന്നതെന്ന് പോലും നമ്മൾ അറിയില്ല. നമ്മുടെ മുന്നിൽ കൊണ്ടുവരുമ്പോഴെ അറിയൂ. സർപ്രൈസ് ഗിഫ്റ്റുകൾ തരും. ഭാവന നമ്മുടെ ഇഷ്ടങ്ങൾ അറിഞ്ഞ് ഓരോന്ന് ചെയ്യുന്നയാളാണ്.
അവളുടെ കയ്യിലുള്ള അത്രത്തോളം മേക്കപ്പ് പ്രോഡക്ടുകൾ ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ കയ്യിലും ഉണ്ടാവില്ല. നിനക്ക് വേണോയെന്ന് എന്നോട് ചോദിക്കണം. എപ്പോൾ വിളിച്ചാലും ചിരിച്ചുകൊണ്ട് മാത്രമെ സംസാരിക്കൂ. അതുപോലെ രമ്യ നമ്പീശൻ... എന്നെ തെറി പറയാൻ വരെ ഫ്രീഡമുള്ള ആർട്ടിസ്റ്റാണ്. എന്നെ പച്ചത്തെറിവിളിക്കുന്ന ആർട്ടിസ്റ്റാണ്. പ്രിയാമണിയുടെ ഫസ്റ്റ് പ്രയോറിറ്റിയാണ് ഞാൻ. പരുത്തിവീരൻ മുതലുള്ള ബന്ധമാണ്.
മുക്ത എനിക്ക് എന്റെ മോളെപ്പോലെയാണ്. അനുശ്രീയുടെ തുടക്ക സമയത്ത് അവൾക്കൊപ്പം അമ്മ, അച്ഛൻ തുടങ്ങി അവളുടെ എല്ലാ ഫാമിലി മെമ്പേഴ്സും ഒപ്പമുണ്ടാകും. സിനിമ മേഖലയിലേക്ക് വന്നപ്പോൾ അവൾക്ക് ഭയമായിരുന്നു. അതുകൊണ്ടാണ് കുടുംബസമേതം വന്നിരുന്നത്. ഫിലിം ഇന്റസ്ട്രിയെ കുറിച്ച് ഞാനാണ് അവൾക്ക് പറഞ്ഞ് കൊടുത്തിരുന്നത്.
അന്നത്തെ സ്നേഹം ഇന്നും അവൾ ഞാനുമായി കീപ്പ് ചെയ്യുന്നുണ്ടെന്നും രഞ്ജു രഞ്ജിമാർ കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഇന്റസ്ട്രിയിൽ നിന്നും അനുഭവിക്കേണ്ടി വന്നൊരാൾ കൂടിയാണ് രഞ്ജു രഞ്ജിമാർ.
Ranju Ranjimar's revelations, Mamtha Mohandas' illness and prayers



































