കൊച്ചി: ( www.truevisionnews.com ) എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം നാളെ സൈറണ്‍ മുഴങ്ങും. മോക് ഡ്രില്ലിന്റെ ഭാഗമായാവും സൈറണ്‍ മുഴങ്ങുക.
ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ പെട്രോളിയം പൈപ്പ് ലൈന്‍ കടന്നുപോകുന്ന എറണാകുളം സൗത്ത് റെയില്‍ സ്റ്റേഷന് സമീപമാണ് നാളെ മോക്ഡ്രില്‍ നടത്തുന്നത്.
റിഫൈനറിയുടെ പൈപ്പ്‌ലൈന്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അപായ സൂചന നല്‍കുന്ന സൈറണ്‍ മുഴങ്ങുമെന്നും ഫയര്‍ ട്രക്കുകളുടെയും ആംബുലന്‍സിന്റെയും സാന്നിധ്യം ഉണ്ടായിരിക്കുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഭാരത് പെട്രോളിയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Siren will sound near Ernakulam South Railway Station tomorrow


































