പേരാമ്പ്രക്കാരന്റെ വൻ ഓൺലൈൻ കൊള്ള....! 76 ലക്ഷം തട്ടിയ തട്ടിപ്പുവീരൻ പൊലീസ് പിടിയിൽ

പേരാമ്പ്രക്കാരന്റെ വൻ ഓൺലൈൻ കൊള്ള....! 76 ലക്ഷം തട്ടിയ തട്ടിപ്പുവീരൻ പൊലീസ് പിടിയിൽ
Dec 17, 2025 11:19 AM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) ഓൺലൈൻ തട്ടിപ്പ് വഴി 76,35,000 രൂപ തട്ടിയ കേസിലെ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. പേരാമ്പ്ര കായണ്ണ മുതിരക്കാലയില്‍ ബാസിം നുജൂമാണ് (32) അറസ്റ്റിലായത്. പ്രതിക്കെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിൽ സൈബര്‍ ക്രൈം പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഐ.പി.ഒകളിലും, ഷെയർ മാർക്കറ്റിലും പണം നിക്ഷേപിച്ച് കൂടുതൽ ലാഭമുണ്ടാക്കിത്തരാമെന്ന് വാട്സ്ആപ് വഴിയും മറ്റും ബന്ധപ്പെട്ട് വിശ്വസിപ്പിച്ച് ഓണ്‍ ലൈന്‍ വഴി 76.35 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ബാങ്ക് അക്കൗണ്ട് വാടകക്ക് നല്‍കി തട്ടിപ്പ് നടത്തിയ പണം കൈക്കലാക്കിയായിരുന്നു തട്ടിപ്പ്.

കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 20 ഇടപാടുകളിലൂടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 76.35 ലക്ഷം ട്രാന്‍സ്ഫര്‍ ചെയ്യിച്ചാണ് പണം തട്ടിയെടുത്തത്.

പ്രതിയുള്‍പ്പെട്ട തട്ടിപ്പ് സംഘം ചതിയിലൂടെ തട്ടിയെടുത്ത തുകയിലെ 6.50 ലക്ഷം രൂപ തന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് മൊട്ടന്‍തറ ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതി ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത 37.85 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലും ഉള്‍പ്പെട്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.




Online fraud, Kozhikode Perambra native arrested

Next TV

Related Stories
ജയിലിൽ നിന്നിറങ്ങി 'പുതിയ മിഷൻ'...! ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ്; ചിഞ്ചുവും ഭർത്താവും പിടിയില്‍

Dec 17, 2025 11:59 AM

ജയിലിൽ നിന്നിറങ്ങി 'പുതിയ മിഷൻ'...! ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ്; ചിഞ്ചുവും ഭർത്താവും പിടിയില്‍

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ്, ചിഞ്ചുവും ഭർത്താവും...

Read More >>
കത്തി പോര, വാൾ വേണം! യൂത്ത് കോൺഗ്രസ് നേതാവിന്‍റെ മാസ്സ് പിറന്നാളാഘോഷം വിവാദത്തിൽ

Dec 17, 2025 11:47 AM

കത്തി പോര, വാൾ വേണം! യൂത്ത് കോൺഗ്രസ് നേതാവിന്‍റെ മാസ്സ് പിറന്നാളാഘോഷം വിവാദത്തിൽ

വാളുപയോഗിച്ച് കേക്ക് മുറിച്ചു: യൂത്ത് കോൺഗ്രസ് നേതാവിന്‍റെ ഗുണ്ടാ സ്റ്റൈൽ പിറന്നാളാഘോഷം...

Read More >>
Top Stories










News Roundup