( https://moviemax.in/ ) മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ ചിത്രങ്ങൾ അത്ര ഹിറ്റ് അടിക്കുന്നില്ലെങ്കിലും ഇന്റർവ്യൂ എന്നും ഹിറ്റ് അടിക്കാറുണ്ട്. യൂട്യൂബ് ചാനലുകളിൽ നൽകുന്ന ഇന്റർവ്യൂയിൽ പലതരത്തിലുള്ള കൗണ്ടർ വാരിക്കൂട്ടിയാണ് ഹിറ്റ് അടിക്കാൻ.
ചെറുപ്പത്തിൽ അച്ഛനും ഫാമിലും ചേർന്ന് നൽകിയ ഒരു ഇന്റർവ്യൂയി താരത്തിന്റെ ഇഷ്ടം പറഞ്ഞിരുന്നു . മലയാള സിനിമയുടെ അക്കാലത്ത് നിറഞ്ഞിരിക്കുന്ന നവ്യ നായരോടായിരുന്നു ധ്യാൻ ഇഷ്ടം കൊണ്ട് നടന്നത് . പിന്നീട് പല തവണകളിലും ആ ഇന്റർവ്യൂ കട്ട് ട്രോൾ ആയി പുറത്ത് വന്നിട്ടുണ്ട്.
ഇപ്പോഴിതാ ഒരുമിച്ച് ഒരു വേദി പങ്കിടുകയാണ് താരങ്ങൾ. ലോക ഫുട്ബോൾ താരം ലയണൽ മെസിയെ നേരിട്ടു കാണാനുള്ള അവസരം പോലും വേണ്ടെന്നു വച്ചത് നവ്യ നായര്‍ക്കു വേണ്ടിയായിരുന്നുവെന്ന് ധ്യാൻ പറയുകയുണ്ടായി. കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ധ്യാനും നവ്യയും.
‘‘കഴിഞ്ഞ ദിവസം മുംബൈയിൽ മെസി വന്നു പോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. ഇവിടെ വച്ച്, പറയുന്നത് ചിലപ്പോൾ കള്ളമായിട്ട് തോന്നും. പക്ഷേ സത്യമാണ്. സംഘാടകരിൽ ഒരാളായ കൂട്ടുകാരൻ മെസിയെ കാണാൻ ഒരവസരം തരാമെന്ന് പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, വരാൻ പറ്റില്ല കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസിയെക്കാൾ വലുതാണോ നിനക്ക് നവ്യ എന്ന് അവൻ ചോദിച്ചു. അതേ എന്ന് ഞാന്‍ പറഞ്ഞു. ഞാൻ ഈ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഒരു ഗോട്ട് നായികയുമായാണ്.
എന്റെ പഴയൊരു ഇന്റർവ്യു ഉണ്ട്. അച്ഛനൊപ്പമുള്ളത്. അതിലൂടയാണ് എന്റെ ഇന്റർവ്യു കരിയർ ആരംഭിക്കുന്നത്. ആ അഭിമുഖത്തിൽ കല്യാണം കഴിക്കാൻ ഒരുപാട് ആഗ്രഹിച്ച ആളാണ് നവ്യ നായർ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അന്നത്തെക്കാലത്ത് നവ്യ നായർ, കാവ്യ മാധവൻ അല്ലെങ്കിൽ മീര ജാസ്മിൻ. ഇവരിൽ മൂന്ന് പേരിൽ ഒരാളെ കല്യാണം കഴിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ അത് നടന്നില്ല. എനിക്ക് മെസിയെക്കാൾ അല്ലെങ്കിൽ മറ്റാരെക്കാളും വലുത് നവ്യയാണ്’’, എന്നായിരുന്നു ധ്യാന്‍ രസകരമായി പറഞ്ഞത്.
ധ്യാനിന്റെ വാക്കുകൾ കേട്ട് ചിരിയടക്കാൻ പാടുപെടുന്ന നവ്യയെയും കാണാം. ധ്യാനും തന്റെ മകന്‍ സായിയും ഏകദേശം ഒരു സ്വഭാവമുള്ളവരാണെന്നായിരുന്നു നവ്യയുടെ മറുപടി. ധ്യാനെപ്പോലെ തന്നെ കളിയാക്കാൻ മകന്‍ മിടുക്കനാണെന്നും സായിയുമൊത്തുള്ള തന്റെ വിഡിയോയിലും ധ്യാനിനെ ചേർത്തുള്ള കമന്റുകൾ വരാറുണ്ടായിരുന്നുവെന്നും നവ്യ പറഞ്ഞു.
Dhyan Sreenivasan, Navya Nair, inauguration


































