( https://moviemax.in/) നടിയെ ആക്രമിച്ച കേസില്‍ താരസംഘടനയായ 'അമ്മ'യ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി നടി മല്ലിക സുകുമാരന്‍. കേസുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ അതിജീവിത തുറന്നുപറഞ്ഞതിന് തൊട്ടടുത്ത ദിവസം 'അമ്മ' ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകള്‍ക്കായി പാര്‍ട്ടി സംഘടിപ്പിച്ചതാണ് മല്ലിക സുകുമാരനെ ചൊടിപ്പിച്ചത്. സഹപ്രവര്‍ത്തകയുടെ കണ്ണീരിന് ഒരുവിലയുമില്ലേയെന്ന് അവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. കഴിഞ്ഞ ദിവസം ഇതേ വിമര്‍ശനം അവര്‍ മാധ്യമങ്ങളെ കണ്ടപ്പോഴും ഉന്നയിച്ചിരുന്നു.
മല്ലിക സുകുമാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
സത്യമാണ്, നീതിന്യായ വ്യവസ്ഥിതിയും ഈ സമൂഹവും അതിജീവിത എന്ന് വിളിച്ചു. സ്വയം അതിജീവിതയായി എട്ടുവര്‍ഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു ജീവിച്ചു കാണിച്ചു. ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരില്‍ ഒരു മനോവിഷമം തുറന്നെഴുതി.
ഞങ്ങള്‍ ഞങ്ങളുടെ Collegue-ന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കും എന്ന് കൊട്ടിഘോഷിച്ച സ്ത്രീകള്‍ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്. ഒപ്പമുള്ള സഹപ്രവര്‍ത്തകയുടെ കണ്ണുനീരിന് ഇവര്‍ക്ക് ഒരു വിലയുമില്ലേ....?
'അമ്മ'യുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഡെലിഗേറ്റ്‌സിന് പാര്‍ട്ടി കൊടുക്കണം പോലും. ഇതാണോ സംഘടനയുടെ ചാരിറ്റി? മന്ത്രിയുടെ സമ്മതം വാങ്ങി ബജറ്റുവരെ അംഗീകരിച്ചു എന്നാണ് വാര്‍ത്ത. എന്തു വേണമെങ്കിലും ആയിക്കോട്ടെ. ഇന്നു തന്നെ വേണമായിരുന്നോ?
അമ്മയിലെ സഹോദരന്മാര്‍ക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഈ സ്ത്രീ ഭരണകൂടത്തോട്. കാര്യങ്ങള്‍ പറയുന്നവരെ അകറ്റി നിര്‍ത്തി, ഉള്ള വില കളയാതെ നോക്കുക. കാലം മാറി, കഥ മാറി. ഒരു കൊച്ചു മിടുക്കനെ ചേര്‍ത്ത് നിര്‍ത്തി ചോദിച്ച ചോദ്യത്തിന് വാത്സല്യത്തോടെ മറുപടി നല്‍കിയ പ്രധാനമന്ത്രിയെ വരെ നാം കണ്ടു.
വീണ്ടും പറയുന്നു, 'ആവതും പെണ്ണാലെ... അഴിവതും പെണ്ണാലെ...'
Star organization, AMMA Association, Mallika Sukumaran, criticism, actress attack case





























