( https://moviemax.in/ ) നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടര വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനായിരിക്കുകയാണ് ദിലീപ്. ഇത് താൻ ചെയ്തിട്ടില്ല എന്ന് തുടക്കം മുതല്‍ ദിലീപ് പറയുന്നുണ്ടായിരുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. ട്രാന്‍സ്‌ജെന്‍ഡറും, വ്‌ളോഗറുമായ ജാസി ആഷി ദിലീപിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത് .
ഞാന്‍ ഭയങ്കര ദിലീപേട്ടന്‍ ഫാനാണ്. ദിലീപേട്ടന്റെ സിനിമകളെല്ലാം ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന് അങ്ങനെ ചെയ്യാന്‍ കഴിയില്ല എന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. കാരണം അദ്ദേഹത്തിനൊരു മകളുണ്ട്.
ഭയങ്കരമായി ഫാമിലി ഓറിയന്റഡായ വ്യക്തിയാണ് അദ്ദേഹം. അങ്ങനെയുള്ളൊരാള്‍ക്ക് ഇങ്ങനെയൊരു സംഭവം ചെയ്യാന്‍ കഴിയില്ലെന്നാണ് എന്റെ മനസ് പറയുന്നത്. ദിലീപേട്ടന്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
അതിജീവിതയ്ക്ക് നീതി ലഭിച്ചോ എന്ന ചോദ്യത്തിനും ജാസി മറുപടി നല്‍കിയിരുന്നു. ആള്‍ക്കാരുടെ മനസിലുണ്ടല്ലോ നീതി. ആ കുട്ടിയെ ആള്‍ക്കാര്‍ ഏറ്റെടുത്തല്ലോ. സ്‌ട്രോംഗായി, ബോള്‍ഡായിട്ട് നമ്മളുടെ മുന്നിലൊക്കെ നിന്നതിന് ആള്‍ക്കാരെ അവളെ അഭിനന്ദിച്ചില്ലേ. പേഴ്‌സണലി എനിക്ക് രണ്ടുപേരെയും എനിക്കിഷ്ടമാണ്. അദ്ദേഹത്തിന് അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടം എനിക്ക് മെസേജ് അയച്ചു എന്ന തരത്തില്‍ പ്രചരിച്ചത് ഫേക്കാണ്. ആകെ ഒരുവട്ടം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. കനി കുസൃതിയുടെ അച്ഛന്‍ എനിക്ക് മോശം മെസേജ് അയച്ചു എന്ന വാര്‍ത്തയും തെറ്റാണ്. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല.
ഞങ്ങളുടെ കമ്യൂണിറ്റിയെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്നൊരാളാണ് അദ്ദേഹം. പേഴ്‌സണലി എന്നെ വല്ലാതെ വിഷമിപ്പിച്ച സംഭവമായിരുന്നു അത് . ഫേസ്ബുക്ക് ഫേക്ക് അക്കൗണ്ടുകളുണ്ടല്ലോ,അങ്ങനെയുള്ളവരാണെന്ന് തോന്നുന്നു ഇത്തരം കാര്യങ്ങളൊക്കെ പ്രചരിപ്പിക്കുന്നത്.
രേണു സുധിയെക്കുറിച്ചും ജാസി സംസാരിച്ചിരുന്നു. രേണു എന്റെ നല്ല ഫ്രണ്ടാണ്. ബിഗ് ബോസിന് മുന്നേ എനിക്കറിയാം. എന്റെ ആല്‍ബം കഴിഞ്ഞാണ് രേണു ചേച്ചിക്ക് അവസരം ലഭിച്ചത്. കാറെടുക്കുന്നതിനെക്കുറിച്ചൊക്കെ പറഞ്ഞിരുന്നു.
ബിഗ് ബോസില്‍ നിന്നും ആ സമയത്ത് പുറത്ത് വന്നത് നന്നായി. നന്നായി ഗെയിം കളിച്ചാണ് വന്നതെന്നും ജാസി പറഞ്ഞിരുന്നു. നേരത്തെ കുറേ സുഹൃത്തുക്കളുണ്ടായിരുന്നു എനിക്ക്. എന്നെക്കുറിച്ച് മാറി നിന്ന് മോശം പറയുന്നു എന്നറിഞ്ഞതോടെയാണ് എല്ലാവരില്‍ നിന്നും അകന്നത്. കമ്യൂണിറ്റിക്ക് മോശം വരുന്ന കാര്യങ്ങളൊന്നും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലെന്നും ജാസി വ്യക്തമാക്കിയിരുന്നു.
Actress attack case, message controversy in support of Dileep by Jasi Aashi Rahul Mangkootathil




























