Dec 17, 2025 12:37 PM

ന്യൂഡല്‍ഹി: (https://truevisionnews.com/)  പോറ്റിയേ കേറ്റിയേ പാരഡി ഗാന വിവാദത്തിൽ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. കോണ്‍ഗ്രസ് നേതാക്കളല്ലേ പാട്ട് ഉണ്ടാക്കിയത്. പാട്ട് എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടില്ല. മതനിരപേക്ഷ മൂല്യം ഉയര്‍ത്തിപ്പിടിക്കണം.

എല്ലാ മതവിശ്വാസികള്‍ക്കും ഇവിടെ പരിരക്ഷ വേണം. അത്തരമൊരു സമീപനത്തിന് സഹായകരമാണോ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടെന്നും ടി പി രാമകൃഷ്ണന്‍ ചോദിച്ചു. പാരഡി ഗാനം വിശ്വാസത്തെ ഹനിക്കുന്നതാണെങ്കില്‍ നടപടി വേണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണം പദ്ധതിയെ തകര്‍ക്കുന്നതെന്ന് ടി പി രാമകൃഷ്ണന്‍.

പദ്ധതിയുടെ ധനവിനിയോഗം പൂര്‍ണമായും കേന്ദ്രത്തിന്റേതാണ്. ധനവിനിയോഗത്തില്‍ 60:40 എന്ന ഭേദഗതി അംഗീകരിക്കാനാകില്ല. മഹാത്മാഗാന്ധിയുടെ പേര് എന്തിനാണ് മാറ്റുന്നത്. ഭേദഗതിയില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യയൊട്ടാകെ എടുത്താല്‍ ഫലപ്രദമായി പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ഗ്രാമീണജനവിഭാഗത്തിന്റെ ദാരിദ്ര്യത്തില്‍ കുറവുവരുത്താന്‍ പദ്ധതി സഹായിക്കുന്നുണ്ട്.

പദ്ധതി തകര്‍ക്കുന്നതിന് ഇടവരുത്തുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഈ മാസം 22 ാം തീയ്യതി കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.


Pottiye Kettiye parody song, TPRamakrishnan responds to the controversy

Next TV

Top Stories










News from Regional Network