ഇതെപ്പോൾ അങ്ങെത്തി...: കണ്ണൂർ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ മൈസൂരിൽ അറസ്റ്റിൽ

ഇതെപ്പോൾ അങ്ങെത്തി...: കണ്ണൂർ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ മൈസൂരിൽ  അറസ്റ്റിൽ
Dec 17, 2025 11:08 AM | By Susmitha Surendran

കണ്ണൂര്‍: (https://truevisionnews.com/) തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ.

ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ്, അതുൽ എന്നിവരാണ് പിടിയിലായത്. മൈസൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പൊലീസ് വാഹനം തകർത്തത് ‌അടക്കം കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂർ മേഖലയിൽ പല ഇടങ്ങളിലും അക്രമ സംഭവങ്ങൾ നടന്നിരുന്നു. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം.

ശനിയാഴ്ച വൈകിട്ട് പാനൂരിൽ യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനത്തിന് നേരെയാണ് വടിവാളുമായി സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ ചിലർക്ക് നേരെ വാളുവീശി.

പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. 25 വർഷങ്ങൾക്കുശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് പാറാട് ടൗണിൽ ആഹ്ലാദപ്രകടനം നടന്നത്.

ഇതിനിടയിലേക്ക് വാഹനങ്ങളിൽ എത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫുകാർക്ക് നേരെ പാഞ്ഞടക്കുകയായിരുന്നു. വ്യാപകമായ കല്ലേറുണ്ടായി. വടികൾ കൊണ്ട് ആളുകളെ ആക്രമിച്ചു. ഇതിനിടെ ലീഗ് ഓഫീസ് അടിച്ചു തകർത്തു.

യുഡിഎഫ് പ്രവർത്തകരെ തെരഞ്ഞ് വടിവാളുമായി വീടുകളിലേക്ക് പാഞ്ഞു കയറി. ചിലർക്ക് നേരെ വാളോങ്ങുകയും ചെയ്തു. അരിശം തീരാഞ്ഞ് നിർത്തിയിട്ടിരുന്ന കാറും ബൈക്കും വെട്ടി പൊളിച്ചു.

മണിക്കൂറുകളോളം പാറോടും പരിസരത്തും സിപിഎം അക്രമിസംഘം അഴിഞ്ഞാടുകയായിരുന്നു. വീടുകളിൽ എത്തുമ്പോൾ മുഖം മനസിലാവാതിരിക്കാൻ പാർട്ടികൊടി കൊണ്ട് മുഖം മറച്ചു. പൊലീസ് നോക്കിയായിരുന്നു കലാപസമാനമായ അക്രമങ്ങൾ.


Kannur Panur attack by stickmen; Five CPM workers arrested in Mysore

Next TV

Related Stories
ജയിലിൽ നിന്നിറങ്ങി 'പുതിയ മിഷൻ'...! ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ്; ചിഞ്ചുവും ഭർത്താവും പിടിയില്‍

Dec 17, 2025 11:59 AM

ജയിലിൽ നിന്നിറങ്ങി 'പുതിയ മിഷൻ'...! ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ്; ചിഞ്ചുവും ഭർത്താവും പിടിയില്‍

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ്, ചിഞ്ചുവും ഭർത്താവും...

Read More >>
കത്തി പോര, വാൾ വേണം! യൂത്ത് കോൺഗ്രസ് നേതാവിന്‍റെ മാസ്സ് പിറന്നാളാഘോഷം വിവാദത്തിൽ

Dec 17, 2025 11:47 AM

കത്തി പോര, വാൾ വേണം! യൂത്ത് കോൺഗ്രസ് നേതാവിന്‍റെ മാസ്സ് പിറന്നാളാഘോഷം വിവാദത്തിൽ

വാളുപയോഗിച്ച് കേക്ക് മുറിച്ചു: യൂത്ത് കോൺഗ്രസ് നേതാവിന്‍റെ ഗുണ്ടാ സ്റ്റൈൽ പിറന്നാളാഘോഷം...

Read More >>
Top Stories










News Roundup