തദ്ദേശ തെരഞ്ഞെടുപ്പ്: എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തദ്ദേശ തെരഞ്ഞെടുപ്പ്: എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Dec 7, 2025 08:24 PM | By Susmitha Surendran

കാസർകോട്: ( www.truevisionnews.com)  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കാസർകോട് ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

വോട്ടിങ് മെഷീൻ അടക്കമുള്ള തെരഞ്ഞെടുപ്പ് ഉപകരണങ്ങളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന, സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഞ്ചേശ്വരം ബ്ലോക്ക് പരിധിയിൽ ജിഎച്ച്എസ്എസ് കുമ്പള, കാസർകോട് ബ്ലോക്ക് പരിധിയിൽ കാസർകോട് ഗവൺമെൻ്റ് കോളേജ്, കാറഡുക്ക ബ്ലോക്ക് പരിധിയിൽ ബി ആർ എച് എസ് എസ് ബോവിക്കാനം , കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിൽ ദുർഗ എച്ച്എസ്എസ്, നീലേശ്വരം മുനിസിപ്പാലിറ്റി പരിധിയിൽ രാജാസ് എച്ച്എസ്എസ്, പരപ്പ ബ്ലോക്ക് പരിധിയിൽ ജി എച് എസ് എസ് പരപ്പ, നീലേശ്വരം ബ്ലോക്ക് പരിധിയിൽ നെഹ്‌റു കോളേജ് പടന്നക്കാട്,കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി- ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൊസ്ദുർഗ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്.

മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ പതിവു പോലെ പ്രവർത്തി ദിവസമായിരിക്കും എന്നും ജില്ലാ കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.

Local elections, eight educational institutions to remain closed tomorrow

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും

Dec 8, 2025 07:27 AM

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും

ശബരിമല സ്വർണക്കൊള്ള, എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ...

Read More >>
'കഴിഞ്ഞ എട്ടുവര്‍ഷം കടുത്ത മാനസിക സംഘർഷമാണ് അതിജീവിത അനുഭവിച്ചത്' - അഭിഭാഷക ടി.ബി മിനി

Dec 8, 2025 07:17 AM

'കഴിഞ്ഞ എട്ടുവര്‍ഷം കടുത്ത മാനസിക സംഘർഷമാണ് അതിജീവിത അനുഭവിച്ചത്' - അഭിഭാഷക ടി.ബി മിനി

നടിയെ ആക്രമിച്ച കേസ്, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ടി.ബി മിനി...

Read More >>
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധിപറയും; നടൻ ദിലീപ് അടക്കം പത്ത് പ്രതികൾ

Dec 8, 2025 07:06 AM

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധിപറയും; നടൻ ദിലീപ് അടക്കം പത്ത് പ്രതികൾ

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധിപറയും; നടൻ ദിലീപ് അടക്കം പത്ത്...

Read More >>
അവധിയാണ് കേട്ടോ ...: തദ്ദേശ തെരഞ്ഞെടുപ്പ്: എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  അവധി

Dec 8, 2025 06:59 AM

അവധിയാണ് കേട്ടോ ...: തദ്ദേശ തെരഞ്ഞെടുപ്പ്: എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തദ്ദേശ തെരഞ്ഞെടുപ്പ്: എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ...

Read More >>
Top Stories