ഇടുക്കി: ( www.truevisionnews.com) കട്ടപ്പനയില്‍ യുഡിഎഫിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കട്ടപ്പന വെട്ടിക്കുഴി കവലയില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്. കൊട്ടിക്കലാശം അവസാനിച്ചതോടെ വോട്ട് തേടി ഇറങ്ങിയ പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈനി സണ്ണി ചെറിയാന് വേണ്ടി വോട്ട് തേടിയ പ്രവര്‍ത്തകരും വിമത സ്ഥാനാര്‍ത്ഥി റിന്റോ സെബാസ്റ്റിയനെ അനുകൂലിക്കുന്നവരും തമ്മിലായിരുന്നു കയ്യാംകളി. സംഭവത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടി.
കൊട്ടിക്കലാശം കഴിയുമ്പോള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് കയ്യേറ്റത്തിന്റെയും സംഘര്‍ഷത്തിന്റെയും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കോട്ടയം ഞീഴൂര്‍ പഞ്ചായത്ത് കൊട്ടിക്കലാശത്തിനിടെ ബിജെപി, സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.
സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയിരുന്നു. സമാധാനപരമായ കലാശക്കൊട്ടിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കിയെന്നാണ് ബിജെപിയുടെ ആരോപണം.
UDF workers clash idukki

































