തിരുവനന്തപുരം: ( www.truevisionnews.com ) മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാൽ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് നീക്കം. രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നിഷേധിച്ച തിരുവനന്തപുരം സെഷൻസ് കോടതി വിധി ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വന്നത്.
രണ്ടാമത്തെ ബലാത്സംഗ കേസിലെ പരാതിയിലെ വിവരങ്ങൾ കണ്ടതാണ് കോടതിയെ മുൻകൂർ ജാമ്യം നൽകുന്നതിൽ നിന്ന് തടഞ്ഞതെന്നാണ് വിവരം. ഇതോടെ രാഹുലിനും കോൺഗ്രസിനും മുന്നിലുള്ള വാതിലുകൾ അടഞ്ഞു.
ഇന്നലെ വാദം നടക്കുമ്പോൾ നിർബന്ധിത ഗർഭച്ഛിദ്രത്തിന് കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ നിരത്തിയിരുന്നു. ഗർഭച്ഛിദ്രം നടത്താനുള്ള മരുന്ന് നൽകിയത് നിർബന്ധിച്ചാണെന്നാണ് വിവരം. അതിജീവിതയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ അവർക്ക് മരുന്ന് നൽകിയതെന്ന് തുടങ്ങിയ വിവരങ്ങൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലും പെൺകുട്ടിയും തമ്മിലുള്ള ചാറ്റിൻ്റെ പൂർണ രൂപം പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. ഇരുവരും തമ്മിലുള്ള ചാറ്റിൻ്റെ പൂർണരൂപമടക്കമുള്ള ഡിജിറ്റൽ രേഖകളാണ് കോടതിക്ക് കൈമാറിയത്.
അതേസമയം, ഒളിവിൽ കഴിയുന്ന രാഹുലിനായി എട്ടാം ദിവസവും കർണാടകയിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ തുടരുകയാണ്. കർണാടകയുടെ വിവിധ ഇടങ്ങളിൽ രാഹുൽ ഒളിവിൽ താമസിക്കുന്നതായാണ് വിവരം. നേരത്തെ രാഹുലിനെ സഹായിച്ച ഡ്രൈവറെയും ഹോട്ടലുടമയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
Rahul Mangkootathil to appeal anticipatory bail in High Court




























