'രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലത്, പുറത്താക്കാനുള്ളത് കൂട്ടായി എടുത്ത തീരുമാനം' - സണ്ണി ജോസഫ്

'രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലത്, പുറത്താക്കാനുള്ളത് കൂട്ടായി എടുത്ത തീരുമാനം' - സണ്ണി ജോസഫ്
Dec 4, 2025 02:57 PM | By VIPIN P V

ഇടുക്കി: ( www.truevisionnews.com ) രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. രാഹുലിനെ കോൺ​ഗ്രസിനെ പുറത്താക്കി. എഐസിസിയുടെ അനുമതി വാങ്ങിയാണ് തീരുമാനം. അനുമതിക്ക് നേരത്തെ തന്നെ ഹൈക്കമാൻ്റിനെ സമീപിച്ചിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ സ്ഥിതിക്ക് അത് രാഹുലിൻ്റെ തീരുമാനമാണ്.

പുറത്താക്കാനുള്ളത് കൂട്ടായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാവില്ല. ആക്ഷേപം ഉയർന്നപ്പോൾ തന്നെ സസ്പെൻ്റ് ചെയ്തു. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. രാഹുൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും സണ്ണി ജോസഫ് പറഞ്ഞു.

ലൈംഗികപീഡനക്കേസിൽ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് പുറത്താക്കി. രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് രാഹുലിനെ പുറത്താക്കിയത്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

നടപടിക്രമങ്ങളുടെ കാലതാമസാണ് രാഹുലിനെ പുറത്താക്കുന്ന കാര്യത്തിൽ ഉണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. എംഎൽഎ സ്ഥാനം രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഹുലാണ്. തെരഞ്ഞെടുപ്പിൽ രാഹുൽ വിഷയം തിരിച്ചടിയാവില്ല. മാതൃകാപരമായ നടപടികളാണ് രാഹുലിനെതിരെ ആരോപണം വന്നത് മുതൽ കോൺഗ്രസ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെതിരെ പുതുതായി രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്‌ഐആറും പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. രാഹുൽ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നൽകുന്നത് കേസിന്റെ തുടർനടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബലാത്സംഗവും ഗർഭഛിദ്രവും നടന്നുവെന്ന് സ്ഥാപിക്കുന്നതിന് ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

rahul to resign as mla sunny joseph

Next TV

Related Stories
'അതിജീവിതകൾ ഇനിയും ഉണ്ട്; എത്ര കള്ളപ്രചാരണങ്ങൾകൊണ്ട് മൂടിവെക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും' - റിനി ആൻ ജോർജ്

Dec 4, 2025 03:17 PM

'അതിജീവിതകൾ ഇനിയും ഉണ്ട്; എത്ര കള്ളപ്രചാരണങ്ങൾകൊണ്ട് മൂടിവെക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും' - റിനി ആൻ ജോർജ്

രാഹുൽ മാങ്കൂട്ടത്തിൽ, മുൻകൂർ ജാമ്യഹർജി തള്ളി, പ്രതികരണവുമായി നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതി; അതിജീവിതയ്ക്ക് നോട്ടീസ് അയച്ച് പൊലീസ്

Dec 4, 2025 02:34 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതി; അതിജീവിതയ്ക്ക് നോട്ടീസ് അയച്ച് പൊലീസ്

രണ്ടാമത്തെ ബലാത്സംഗ പരാതി, രാഹുല്‍ മാങ്കൂട്ടത്തില്‍, മൊഴി തേടാൻ സമ്മതം തേടി...

Read More >>
രാഹുലിന് തിരിച്ചടി; ബലാത്സം​ഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

Dec 4, 2025 02:26 PM

രാഹുലിന് തിരിച്ചടി; ബലാത്സം​ഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

രാഹുലിന് ജാമ്യമില്ല, ബലാത്സം​ഗക്കേസിലെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി...

Read More >>
Top Stories










News Roundup