കലാഭവൻ മണിയുടെ മരണം; രക്തം ഛർദിച്ചു, അടുത്ത് ചെല്ലുമ്പോൾ കയ്യൊക്കെ തട്ടി മാറ്റി, 12 കുപ്പി ബിയർ കഴിച്ച രാത്രി

കലാഭവൻ മണിയുടെ മരണം; രക്തം ഛർദിച്ചു, അടുത്ത് ചെല്ലുമ്പോൾ കയ്യൊക്കെ തട്ടി മാറ്റി, 12 കുപ്പി ബിയർ കഴിച്ച രാത്രി
Dec 2, 2025 10:06 PM | By Athira V

( moviemax.in ) 2016 മാർച്ച് ആറിനാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ കലാഭവൻ മണി മരണപ്പെട്ടത്. കരൾ രോ​ഗം ​ഗുരുതരമായി ചികിത്സയിലിരിക്കെയായിരുന്നു മരണം. മദ്യപാനം മണിയുടെ ആരോ​ഗ്യം പാടേ നശിപ്പിച്ചിരുന്നു.

പലരും മുന്നറിയിപ്പ് നൽകിയിട്ടും നടൻ മദ്യപാനം തുടർന്നു. സൗഹൃദവലയങ്ങൾ മണിയുടെ മദ്യപാനത്തിൽ വലിയൊരു കാരണമായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. ആരോ​ഗ്യം മോശമായി കലാഭവൻ മണി ആശുപത്രിയിലായ ദിവസത്തെ സംഭവങ്ങളാണിപ്പോൾ ശ്ര​ദ്ധ നേടുന്നത്.

ജോബിയായിരുന്നു കലാഭവൻ മണിയുടെ മാനേജർ. പാ‍ഡിയിൽ കൂട്ടുകാരുമൊത്ത് ആഘോഷിച്ച മണിക്ക് ദേ​ഹാസ്വസ്ഥ്യം വന്നപ്പോൾ ആദ്യം ഡോക്ടർ സുമേഷിനെ വിളിക്കുന്നതും ഇദ്ദേഹമാണ്. സുമേഷ് രാത്രി 11.30 യോടെ സ്ഥലത്തെത്തി.

ഡയബറ്റിക് പേഷ്യന്റായ മണി മദ്യപിക്കരുതെന്ന് ഡോക്ടർമാരുടെ കർശന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ അന്ന് ബിയർ കഴിച്ചിട്ടുണ്ട്. വിറയ്ക്കുകയും വിയർക്കുകയും ചെയ്യുന്ന മണിയെയാണ് ഡോക്ടർ കണ്ടത്. ആദ്യം മണി ചികിത്സയ്ക്ക് തയ്യാറായില്ല. പാഡിയിൽ അങ്ങിങ്ങായി മണി രക്തം ഛർദ്ദിച്ചിരുന്നു.

ജാഫർ ഇടുക്കി, തരികിട സാബു തുടങ്ങിയവരാണ് തലേദിവസം അവിടെ വന്ന് മണിക്കൊപ്പം മദ്യപിച്ച് ആഘോഷിച്ചത്. ഡോക്ടർ സുമേഷ് പല തവണ ആശുപത്രിയിൽ പോകാൻ പറഞ്ഞിട്ടും മണി തയ്യാറായില്ല.

ഇതേക്കുറിച്ച് ഒരിക്കൽ സുമേഷ് സംസാരിച്ചുണ്ട്. കുറേ നാളായി മദ്യം കഴിക്കുന്നയാൾക്ക് അത് കിട്ടാതെ വരുമ്പോഴുള്ള അസ്വസ്ഥത മണിയിൽ കാണാനായിരുന്നു. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ സ്ഥിതി ​ഗുരുതരമാകും.

ഒരു തരത്തിലും മണി ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. അടുത്ത് ചെല്ലുമ്പോൾ കയ്യൊക്കെ തട്ടി മാറ്റി വല്ലാത്ത പെരുമാറ്റമായിരുന്നു. ഇതോടെ ഒരു ഇഞ്ചക്ഷൻ കൊടുത്താണ് മണിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. പോകുന്ന വഴിക്കെല്ലാം മണി സംസാരിക്കുന്നുണ്ടായിരുന്നെന്നും അന്ന് ഡോക്ടർ സുമേഷ് പറഞ്ഞു.

കേസിലെ അന്വേഷണം നടത്തിയ ഉണ്ണിരാജൻ ഐപിഎസും ഒരിക്കൽ മണിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മണിയുടെ മദ്യപാനവും ആരോ​ഗ്യ നിലയെ അവ​ഗണിച്ചതുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഇദ്ദേഹം അന്ന് വ്യക്തമാക്കി.

മണി ഒരു ദിവസം ഉപയോ​ഗിച്ചിരുന്നത് 12-13 കുപ്പി ബിയറാണ്. അഞ്ചാം തിയതിയാണ് ആശുപത്രിയിലാകുന്നത്. നാലാം തിയതി മണി കുടിച്ചത് 12 കുപ്പിയോളം ബിയറാണ്. ബിയറിൽ മീഥെയ്ൽ ആൽക്കഹോളിന്റെ അംശം ചെറിയ തോതിലുണ്ട്.

ഒരുപാട് അളവിൽ കഴിക്കുമ്പോൾ അതിന്റെ അളവ് ശരീരത്തിൽ കൂടും. മണിയുടെ കാര്യത്തിലും സംഭവിച്ചത് അതാണ്. ലിവർ സിറോസിസ് ഉണ്ടെന്ന് അറിഞ്ഞിട്ടും മദ്യപിച്ചിരുന്നത് മരണം വിലകൊടുത്ത് വാങ്ങിയതിന് തുല്യമാണ്. മറ്റുള്ളവരെ സഹായിച്ചെങ്കിലും സ്വന്തം ആരോ​ഗ്യം മണി അവ​ഗണിച്ചു. കൃത്യമായ അന്വേഷണമാണ് മണിയുടെ മരണത്തിൽ നടന്നത്.

ഉണ്ണിരാജൻ ഐപിഎസ് വ്യക്തമാക്കി. 45ാം വയസിൽ മണി ലോകത്തോട് വിട പറഞ്ഞത്. ഏവർക്കും ഞെട്ടലായിരുന്നു മരണം. തലേന്ന് കഴിച്ച ബിയറിൽ വിഷാംശം ഉണ്ടായിരുന്നെന്ന റിപ്പോർട്ട് പുറത്ത് വന്നത് വലിയ വിവാ​ദങ്ങൾക്ക് കാരണമായി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബവും രം​ഗത്തെത്തി. എന്നാൽ അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമായി.

Kalabhavan Mani's death, the night he vomited blood and drank 12 bottles of beer

Next TV

Related Stories
'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന് എത്തുന്നു

Dec 1, 2025 04:23 PM

'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന് എത്തുന്നു

'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന്...

Read More >>
' മൈ ഫാദര്‍ ഈസ് എ ക്രുവല്‍ മാന്‍ ', അന്ന് അത് എഴുതിയതിന്റെ അർത്ഥം അതായിരുന്നു; അതോടെ അച്ഛന് ടെന്‍ഷനായി,  വികാരഭരിതയായി മഞ്ജരി!

Dec 1, 2025 12:39 PM

' മൈ ഫാദര്‍ ഈസ് എ ക്രുവല്‍ മാന്‍ ', അന്ന് അത് എഴുതിയതിന്റെ അർത്ഥം അതായിരുന്നു; അതോടെ അച്ഛന് ടെന്‍ഷനായി, വികാരഭരിതയായി മഞ്ജരി!

ബുക്കിൽ അച്ഛനെ കുറിച്ച് എഴുതിയത് , മഞ്ജരിയുടെ ബാല്യകാല ഓർമ്മകൾ , അച്ഛനെ റോൾമോഡൽ ആക്കിയ ജീവിതം...

Read More >>
Top Stories