'നാണംകെട്ട് പുറത്തേക്ക്....', ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

'നാണംകെട്ട് പുറത്തേക്ക്....', ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
Dec 4, 2025 02:38 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com)  ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്.

നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് തീരുമനന്തപുരം. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണ് കോടതി ജാമ്യം തള്ളിയത്.

അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്.

Rahul Mangkootatil expelled from Congress

Next TV

Related Stories
'അതിജീവിതകൾ ഇനിയും ഉണ്ട്; എത്ര കള്ളപ്രചാരണങ്ങൾകൊണ്ട് മൂടിവെക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും' - റിനി ആൻ ജോർജ്

Dec 4, 2025 03:17 PM

'അതിജീവിതകൾ ഇനിയും ഉണ്ട്; എത്ര കള്ളപ്രചാരണങ്ങൾകൊണ്ട് മൂടിവെക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും' - റിനി ആൻ ജോർജ്

രാഹുൽ മാങ്കൂട്ടത്തിൽ, മുൻകൂർ ജാമ്യഹർജി തള്ളി, പ്രതികരണവുമായി നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ...

Read More >>
'രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലത്, പുറത്താക്കാനുള്ളത് കൂട്ടായി എടുത്ത തീരുമാനം' - സണ്ണി ജോസഫ്

Dec 4, 2025 02:57 PM

'രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലത്, പുറത്താക്കാനുള്ളത് കൂട്ടായി എടുത്ത തീരുമാനം' - സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിൽ,എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലത്, കെപിസിസി പ്രസിഡൻ്റ് സണ്ണി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതി; അതിജീവിതയ്ക്ക് നോട്ടീസ് അയച്ച് പൊലീസ്

Dec 4, 2025 02:34 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതി; അതിജീവിതയ്ക്ക് നോട്ടീസ് അയച്ച് പൊലീസ്

രണ്ടാമത്തെ ബലാത്സംഗ പരാതി, രാഹുല്‍ മാങ്കൂട്ടത്തില്‍, മൊഴി തേടാൻ സമ്മതം തേടി...

Read More >>
രാഹുലിന് തിരിച്ചടി; ബലാത്സം​ഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

Dec 4, 2025 02:26 PM

രാഹുലിന് തിരിച്ചടി; ബലാത്സം​ഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

രാഹുലിന് ജാമ്യമില്ല, ബലാത്സം​ഗക്കേസിലെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി...

Read More >>
Top Stories

News Roundup