തിരുവനന്തപുരം : ( www.truevisionnews.com) രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള കേസിൽ അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുവതിക്ക് ഉറപ്പുനൽകി.
കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും. ഇന്നലെയാണ് അതിജീവിത സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൈമാറിയത്. ഡിജിറ്റൽ തെളിവുകളും അവർ കൈമാറിയിരുന്നു.
പരാതി ലഭിച്ചതോടെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി.
വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിപ്പിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായിയെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയെയും ഡോക്റെയും പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. രാഹുലിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. രാഹുലിന്‍റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്ക് മേൽനോട്ട ചുമതല.
ലൈംഗിക പീഡന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. രാഹുല്‍ കേരളം വിട്ടെന്നാണ് സൂചന. രാഹുലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫിലാണ്. രാഹുലിന് നേടി പാലക്കാടും പത്തനംതിട്ടയിലും പൊലീസ് അന്വേഷണം തുടരുകയാണ്.
Rape case against RahulMangkoottathil, PinarayiVijayan

































.png)