കോട്ടയം: ( www.truevisionnews.com) എരുമേലി - മുണ്ടക്കയം പാതയിൽ കണ്ണിമലയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു.
അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ക്രാഷ് ബാരിയറിൽ ഇടിച്ച് വാഹനം നിന്നതോടെ താഴ്ചയിലേക്ക് വീഴാതെ വലിയ അപകടമാണ് ഒഴിവായത്.
Sabarimala pilgrims' vehicle hits crash barrier; five injured






























.png)

