പാലക്കാട് : ( www.truevisionnews.com) പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സൂചന . രാഹുൽ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. അറസ്റ്റ് ഉണ്ടായേക്കുമെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎ പാലക്കാട് വിട്ടത്. രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എംഎൽഎ ഓഫീസ് ഇന്നും പൂട്ടിയ നിലയിലാണ്.
യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയെന്നാണ് സൂചന.തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിവാഹ വാഗ്ദാഗം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്.കേസ് പിന്നീട് നേമം പൊലീസിന് കൈമാറി. രാഹുൽ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിഎന്നും ഇതിനായി ഭീഷണിപ്പെടുത്തിയെന്നും അതിജീവിത പൊലീസിന് മുന്നിൽ മൊഴി നൽകി.
അതേസമയം രാഹുലിനെ കെപിസിസി രാജിവെയ്പ്പിക്കണം . രാഹുല്‍ മാങ്കൂട്ടത്തിലിനെ എബിസി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ധ്യംകരിക്കണമെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍. രാഹുലിനെ കെപിസിസി രാജിവെയ്പ്പിക്കണമമെന്നും രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു.
ഒരു മൃഗത്തെപ്പോലെ, സൈക്കോ പാത്തിനെപ്പോലെ ഒരു പെണ്‍കുട്ടിയെ ഗര്‍ഭഛിദ്ര ഗുളിക കഴിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും ഈ സൈക്കോപാത്തിനെ ആഭ്യന്തര വകുപ്പ് എത്രയുംവേഗം വന്ധ്യംകരിക്കണമെന്നും പ്രശാന്ത് ശിവന്‍ കൂട്ടിച്ചേര്‍ത്തു.
RahulMangkoottathil crossed into Tamil Nadu































.png)

