പത്തനംതിട്ട : ( www.truevisionnews.com) ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രിമാരുടെ മൊഴിയെടുത്തു. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയാണ് എസ്ഐടി രേഖപ്പെടുത്തിയത്.
ഉണ്ണികൃഷ്‌ണൻ പോറ്റിയെ അറിയാമായിരുന്നുവെന്ന് തന്ത്രിമാർ മൊഴി നൽകി. സ്വർണ പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞ പ്രകാരമാണെന്നും തന്ത്രിമാർ പറഞ്ഞു. ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നും മൊഴി നൽകിയിട്ടുണ്ട്. എസ് ഐ ടി ഓഫീസിലെത്തിയാണ് തന്ത്രിമാർ മൊഴി നൽകിയത്.
അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് തന്ത്രിമാരുടെ നിര്‍ണായക മൊഴിയെടുത്തത്.ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്നായിരുന്നു നേരത്തെ തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നത്.
Sabarimala gold theft case, statements of Thantris taken





























.jpeg)
.jpeg)
.png)
