---
title: "പിന്നെ നീ എന്ത് ചെയ്യും? മമ്മൂട്ടിയും മേജർ രവിയും തമ്മിൽ ഉടക്കി; അഭിനയിക്കില്ലെന്ന് മമ്മൂക്ക, വെള്ളിത്തിരയ്ക്ക് പിന്നിലെ തർക്കം "
english_title: "Mammootty and Major Ravi have a falling out, 'Mission 90 Days' movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/327761/mammootty-and-major-ravi-have-a-falling-out-mission-90-days-movie"
published_at: "2025-11-25T11:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692545aa99331_major_ravi.jpg"
keywords: []
---

# പിന്നെ നീ എന്ത് ചെയ്യും? മമ്മൂട്ടിയും മേജർ രവിയും തമ്മിൽ ഉടക്കി; അഭിനയിക്കില്ലെന്ന് മമ്മൂക്ക, വെള്ളിത്തിരയ്ക്ക് പിന്നിലെ തർക്കം 

> **Lead Summary:** മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ മേജർ രവിയും ഒന്നിച്ച 'മിഷൻ 90 ഡെയ്‌സ്' എന്ന സിനിമയുടെ സെറ്റിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ ശശി അയ്യഞ്ചിറ.

## Article Content

മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ മേജർ രവിയും ഒന്നിച്ച 'മിഷൻ 90 ഡെയ്‌സ്' എന്ന സിനിമയുടെ സെറ്റിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ ശശി അയ്യഞ്ചിറ.

1991-ലെ രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ശരാശരി പ്രകടനമാണ് തിയേറ്ററിൽ കാഴ്ചവെച്ചതെങ്കിലും, ഷൂട്ടിംഗ് സെറ്റിലെ ഒരു വലിയ തർക്കത്തിന്റെ കഥയാണ് നിർമ്മാതാവ് ഇപ്പോൾ തുറന്നുപറയുന്നത്. 2007-ൽ പുറത്തിറങ്ങിയ മലയാള ചിത്രം 'മിഷൻ 90 ഡെയ്‌സ്' സിനിമയുടെ സെറ്റിലുണ്ടായ നാടകീയ സംഭവം വെളിപ്പെടുത്തി നിർമ്മാതാവ് ശശി അയ്യഞ്ചിറ.

മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിലാണ് ശശി അയ്യഞ്ചിറയുടെ വെളിപ്പെടുത്തൽ. മലയാള സിനിമയിൽ ഏറ്റവും സമയനിഷ്ഠയും കൃത്യതയുമുള്ള നടൻ മമ്മൂട്ടിയാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, 'മിഷൻ 90 ഡെയ്‌സ്' ഷൂട്ടിംഗിന്റെ അവസാന ദിവസങ്ങളിലൊന്നിൽ മമ്മൂട്ടിയും മേജർ രവിയും തമ്മിൽ രൂക്ഷമായ വഴക്കുണ്ടായി. 

> "വഴക്കിനിടയിൽ ആളുകൾ തിങ്ങിനിറഞ്ഞു നിൽക്കുന്നതിന് മുന്നിൽ വെച്ച് മമ്മൂക്ക പറഞ്ഞു... 'ഞാൻ നിങ്ങളുടെ സിനിമയിൽ അഭിനയിക്കുകയില്ലെന്ന്.' അതോടെ മേജർ രവിയും വിട്ടു കൊടുത്തില്ല. 'എന്നാൽ ഞാൻ സംവിധാനം ചെയ്യുന്നില്ലെ'ന്ന് അദ്ദേഹവും പറഞ്ഞു. വഴക്ക് മൂർച്ഛിച്ചപ്പോൾ കൺട്രോളർ എന്നെ വിളിച്ചു," നിർമ്മാതാവ് ഓർമ്മിക്കുന്നു. ഷൂട്ടിംഗ് തീരാൻ ഏഴ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇരുവരും തർക്കത്തിലായത്. എന്നാൽ നിർമ്മാതാവ് ശശി അയ്യഞ്ചിറയുടെ ഇടപെടൽ നിർണ്ണായകമായി.

> "ഞാൻ മമ്മൂക്കയോട് 'സാരമില്ല, മമ്മൂക്ക അഭിനയിക്കേണ്ട' എന്നും, മേജർ രവിയോട് 'സാരമില്ല, നിങ്ങൾ സംവിധാനം ചെയ്യേണ്ട' എന്നും പറഞ്ഞു. അപ്പോൾ അവർ എന്നോട് ചോദിച്ചു, 'പിന്നെ നീ എന്ത് ചെയ്യും?' ഞാൻ നിർമ്മാതാവല്ലേ, ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞു."

> തുടർന്ന് അദ്ദേഹം ഇരുവരെയും കാര്യവാനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. "ഒരുപാട് സ്നേഹത്തോടെയുള്ള ഒരു പ്രയോഗം" ആയിരുന്നു ആ സന്ദർഭത്തിൽ താൻ ഉപയോഗിച്ചതെന്ന് ശശി പറയുന്നു. വിഷയം സംസാരിച്ച് കഷ്ടിച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. "സംസാരിച്ച് ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ മമ്മൂക്കയുടെ കാൽക്കൽ മേജർ രവി ഇരിക്കുകയാണ്. മമ്മൂക്ക പ്ലീസ് എന്ന് പറയുന്നു. അതോടെ അവർ തമ്മിലുള്ള പ്രശ്നം കൂളായി പരിഹരിക്കപ്പെട്ടു," അദ്ദേഹം വെളിപ്പെടുത്തി.

മമ്മൂട്ടിക്ക് ദേഷ്യമുണ്ടെങ്കിലും അത് പെട്ടെന്ന് മാറുമെന്നും, താരം മലയാളത്തിലെ 'പെർഫെക്ട് താരം' ആണെന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/327761/mammootty-and-major-ravi-have-a-falling-out-mission-90-days-movie)