നെടുമ്പാശ്ശേരി: ( www.truevisionnews.com) വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണവും സിഗരറ്റുകളും ഉൾപ്പെടെ 50 ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി.
കംബോഡിയയിൽനിന്ന് തായ് എയർ ഏഷ്യ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശികളായ റഫീഖ്, സഫീർ എന്നിവരിൽ നിന്നാണ് 17.5 ലക്ഷം രൂപ വിലവരുന്ന വിദേശനിർമിത സിഗരറ്റുകൾ പിടിച്ചെടുത്തത്. 70,000 സിഗരറ്റുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്.
ബാറ്റിക് എയർ വിമാനത്തിൽ ക്വലാലംപുരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിനി ജയയിൽ നിന്നാണ് 30.4 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തത്.
ആഭരണങ്ങൾ ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വെള്ളി പൂശിയതുൾപ്പെടെയുള്ള സ്വർണാഭരണങ്ങളാണ് ഇവർ കടത്തിക്കൊണ്ടുവന്നത്. എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശിയായ യാത്രക്കാരനിൽനിന്ന് 46 ഇ-സിഗരറ്റുകളും ഇ-സിഗരറ്റിൽ ഉപയോഗിക്കുന്ന നിക്കോട്ടിനും കസ്റ്റംസ് പിടികൂടി. 1.48 ലക്ഷം രൂപ വില വരുന്ന ഇ-സിഗരറ്റുകളാണ് പിടികൂടിയത്.
Nedumbassery Airport, gold and cigarettes seized, Customs Air Intelligence





























.jpeg)
.jpeg)
.png)
