Nov 25, 2025 01:43 PM

(https://moviemax.in/) ദിലീപ് കുറ്റം ചെയ്തതായി ചിന്തിക്കാൻ പോലും കഴിയില്ല. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് കുറ്റം ചെയ്തതായി ഇപ്പോഴും കരുതുന്നില്ലെന്നും കുറ്റവിമുക്തനാക്കപ്പെടുമെന്നാണ് കരുതുന്നതെന്നും നടൻ മഹേഷ്.

നടിയെ ആക്രമിച്ച കേസിൽ ഡിസംബര്‍ എട്ടിന് കോടതി വിധി പറയുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു നടൻ മഹേഷ്. വളരെ പോസിറ്റീവായി തന്നെ ദിലീപ് ആരോപണങ്ങളെല്ലാം കാറ്റിൽ പറത്തി ഉദയസൂര്യനെപ്പോലെ ഉയര്‍ന്നുവരുമെന്നാണ് കരുതുന്നതെന്ന് മഹേഷ് പ്രതികരിച്ചു.

ദിലീപ് കുറ്റം ചെയ്തതായി താൻ ഇപ്പോഴും കരുതുന്നില്ല. ആക്രമിക്കപ്പെട്ട നടിക്കും നീതി ലഭിക്കണമെന്നും മഹേഷ് പറഞ്ഞു. ദിലീപ് കുറ്റം ചെയ്തതായി ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് താൻ മുമ്പും പറഞ്ഞിട്ടുള്ളത്.

അങ്ങനെ തന്നെയാണ് ഇപ്പോഴം വിശ്വസിക്കുന്നത്. തനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. വിധി വന്നശേഷംചിലപ്പോള്‍ ഉയര്‍ന്ന കോടതികളിലേക്ക് പരാതിക്കാര്‍ പോവുമായിരിക്കും.

ഇവിടെ കുറ്റവിമുക്തനാക്കിയാൽ തന്നെ വിജയത്തിന് തുല്യമായി അത് എടുക്കാൻ സാധിക്കും. പലപ്പോഴും കേസിൽ പല പ്രശ്നങ്ങളും വന്നു. സുപ്രീം കോടതി വരെ പോകേണ്ടിവന്നു. എല്ലാം അതിജീവിച്ച് ഇത്രയും വര്‍ഷം കേസുമായി മുന്നോട്ടുപോയി. ആക്രമിക്കപ്പെട്ട നടിക്കും അതുപോലെ ദിലീപിനും നീതി ലഭിക്കണമെന്നും മഹേഷ് പറഞ്ഞു.

നടി അവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നതിൽ തര്‍ക്കമില്ല. അതിന്‍റെ കാരണക്കാരൻ ദിലീപ് അല്ലെന്ന് മാത്രമാണ് താൻ പറയുന്നത്. കുറ്റവാളികളെയും യഥാര്‍ത്ഥ പ്രതികളെയും ശിക്ഷിക്കുകയാണ് വേണ്ടത്. പിന്നിൽ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ കുറ്റവാളികള്‍ പുറത്തുവന്നിട്ടില്ല.

ആക്രമിക്കപ്പെട്ട നടിക്കെതിരായ നികൃഷ്ടമായ സംഭവമാണ് നടന്നത്. അതിന് തക്കതായ ശിക്ഷ ലഭിക്കുക തന്നെ വേണം. എന്നാൽ, തെറ്റ് ചെയ്യാത്തവരെ അല്ല ശിക്ഷിക്കേണ്ടതെന്നും മഹേഷ് പറഞ്ഞു. 

Actor Dileep and actor Mahesh's response to the actress attack case

Next TV

Top Stories










News Roundup