ഇന്നും മഴയുണ്ട് ...: കേരളത്തിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇന്നും മഴയുണ്ട് ...: കേരളത്തിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Nov 26, 2025 07:35 AM | By Susmitha Surendran

തിരുവനന്തപുരം : ( www.truevisionnews.com) കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. കന്യാകുമാരി കടലിന് സമീപം സ്ഥിതി ചെയ്യുന്ന ന്യുനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യുന മർദ്ദമാകാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

കേരള, കന്യാകുമാരി തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിൽ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Chance of rain in Kerala

Next TV

Related Stories
 കഷ്ടപ്പാടൊക്കെ വെറുതെയായി ...! നെടുമ്പാശ്ശേരിയിൽ 50 ലക്ഷത്തിന്റെ സ്വർണവും സിഗരറ്റും പിടികൂടി

Nov 26, 2025 08:33 AM

കഷ്ടപ്പാടൊക്കെ വെറുതെയായി ...! നെടുമ്പാശ്ശേരിയിൽ 50 ലക്ഷത്തിന്റെ സ്വർണവും സിഗരറ്റും പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളം, സ്വർണവും സിഗരറ്റും പിടികൂടി, കസ്റ്റംസ് എയർ...

Read More >>
തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരന്‍ സുനിലിനെ വെട്ടിയ കേസ്: രണ്ടുപേർ പിടിയിൽ

Nov 26, 2025 08:09 AM

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരന്‍ സുനിലിനെ വെട്ടിയ കേസ്: രണ്ടുപേർ പിടിയിൽ

രാഗം തിയേറ്റർ നടത്തിപ്പുകാരന്‍, സുനിലിനെ വെട്ടിയ കേസ്, രണ്ടുപേർ...

Read More >>
140.10 അടിയായി ഉയർന്നു: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നു, കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്നാട്

Nov 26, 2025 08:05 AM

140.10 അടിയായി ഉയർന്നു: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നു, കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ട്, ജലനിരപ്പുയർന്നു, കേരളത്തിന് മുന്നറിയിപ്പുമായി...

Read More >>
Top Stories