(moviemax.in) കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍. രത്‌നകിരീടം തങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണെന്നെന്ന് സീമാ ജി. നായര്‍ പരിഹസിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നതില്‍ അനുശ്രീയേയും സീമയേയും പോലെയുള്ളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുന്നുവെന്നും ദിവ്യ ആരോപിച്ചിരുന്നു.
'ഗുഡ് ആഫ്റ്റര്‍നൂണ്‍. പി.പി. ദിവ്യാ മാമിന്റെ പോസ്റ്റാണ്. എല്ലാം തികഞ്ഞ ഒരു 'മാം 'ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ അഭിപ്രായം ഞാന്‍ ശിരസാവഹിക്കുന്നതായി രേഖപ്പെടുത്തുന്നു. കേരളത്തില്‍ വേറെ ഒരു വിഷയവും ഇല്ലല്ലോ, അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം. പിന്നെ രത്ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത്, സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്. ആ കിരീടം താങ്ങാനുള്ള തലയൊന്നും എനിക്കില്ല', എന്നായിരുന്നു സീമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ലൈംഗികാരോപണത്തില്‍പ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി വീണ്ടും ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു പി.പി. ദിവ്യയുടെ പോസ്റ്റ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ തുടക്കം മുതല്‍ പിന്തുണച്ച് സീമ രംഗത്തുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സ്‌മൈല്‍ ഭവന പദ്ധതിയുടെ പുതിയ വീടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ അനുശ്രീ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
'ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങള്‍. ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില്‍ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെണ്‍കുട്ടിയോടാണ്... സഹോദരീ നിങ്ങള്‍ ധൈര്യമായി പരാതി നല്‍കണം. കേരള ജനത കൂടെയുണ്ടാവും.
ഇല്ലെങ്കില്‍ ഈ കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ രാഹുല്‍ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയില്‍ അവര്‍ ഞെളിഞ്ഞിരിക്കും. സീമാ ജി. നായരും അനുശ്രീമാരും സംരക്ഷണം ഒരുക്കും. ഇരയോടാണ്, നിങ്ങള്‍ ധൈര്യമായി ഇറങ്ങു. അമ്മയെയും പെങ്ങളെയും ഭാര്യയെയും തിരിച്ചറിയാന്‍ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട) മനുഷ്യര്‍ നിനക്കൊപ്പം ഉണ്ടാകും, ഈ സര്‍ക്കാരും', എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്.
P.P. Divya criticism, sexual allegations against Rahul, Facebook post, Seema G Nair




























